വൈക്കത്തഷ്ടമി: പുള്ളിസന്ധ്യവേല സമാപനത്തിലേക്ക്; നാളെ മുഖസന്ധ്യവേല കോപ്പ്തൂക്കൽ
വൈക്കം: വൈക്കത്തഷ്ടമി ആചാരമായ പുള്ളിസന്ധ്യ വേല അവസാന ദിനത്തിലെ പ്രഭാത എഴുന്നള്ളിപ്പ് നടന്നു. ആചാര തനിമയോടെ അഷ്ടമി ഉത്സവമുന്നോടിയായി നടത്തുന്ന സന്ധ്യവേലകളിൽ ആദ്യത്തേതാണ് പുള്ളി സന്ധ്യവേല. ഇന്ന് രാത്രി നടക്കുന്ന എഴുന്നള്ളിപ്പോടെയാണ് പുള്ളിസന്ധ്യവേലക്ക് സമാപനമാകുന്നത്. നാളെ മുഖസന്ധ്യവേലക്ക് കോപ്പ് തൂക്കും. രാവിലെ 8 മണിക്കും 10 മണിക്കു ഇടയിലാണ് മുഖസന്ധ്യവേല കോപ്പ്തൂക്കൽ ചടങ്ങ് നടത്തുന്നത്. ഞായറാഴ്ച മുതൽ തുടർച്ചയായ നാല് ദിവസങ്ങളിലാണ് മുഖസന്ധ്യവേല നടക്കുന്നത്.
രാജഭരണകാലത്ത് നടത്തിയിരുന്നതിൻ്റെ തുടർച്ചയായാണ്, തിരുവിതാം കൂർ ദേവസ്വം ബോർഡ് അഷ്ടമിക്ക് മുന്നോടിയായി ആചാരം വിടാതെ ഈ സന്ധ്യവേല ചടങ്ങുകൾ നടത്തുന്നത്. മൂന്ന് പ്രദക്ഷിണത്തോടെയാണ് സന്ധ്യവേല എഴുന്നള്ളിപ്പുകൾ രാവിലെയും വൈകുന്നേരവും നടത്തുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലായി നാല് ദിവസം നടത്തുന്ന പുള്ളി സന്ധ്യവേലക്കാണ് ഇന്ന് രാത്രി നടക്കുന്ന എഴുന്നള്ളിപ്പോടെയാണ് സമാപനമാകുന്നത്.

Comments ()