നാളെ മുതൽ മൂന്ന് ദിവസം കോട്ടയത്ത് ഓറഞ്ച് അലർട്ട്
കോട്ടയം: അതിശക്തമായ മഴ പ്രവചനം ജില്ലയിൽ നാളെ മുതൽ മൂന്നുദിവസം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതിശക്തമായ മഴയ്ക്കുള്ള സാധ്യതയെത്തുടർന്ന് കോട്ടയം ജില്ലയിൽ നാളെ മുതൽ മൂന്നു ദിവസത്തേക്ക് (ഒക്‌ടോബർ 23 മുതൽ 25 വരെ) കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴക്കാണ് സാധ്യത. ഇന്ന് (ഒക്ടോബർ 22, വ്യാഴം) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ പ്രവചിക്കുന്നത്.
Comments ()