കുമരകത്തേക്ക് പോയ ടൂറിസ്റ്റ് സംഘം അപകടത്തിൽപ്പെട്ടു: വെള്ളക്കെട്ടുള്ള തോട്ടിലേക്ക് കാർ ഇറങ്ങിപ്പോയി
കടുത്തുരുത്തി: കടുത്തുരുത്തിയിൽ ഗൂഗിൾ മാപ്പ് നോക്കിയെത്തിയ ആന്ധ്ര സംഘത്തിൻ്റെ കാർ തോട്ടിലേക്ക് ഇറങ്ങി പോയി. നാട്ടുകാരെത്തിയാണ് വിനോദസഞ്ചാരികളായവരെ രക്ഷിച്ചത്. ഇന്നലെ വൈകിട്ട് ആറരയോടെ കുറുപ്പന്തറ- കല്ലറ റോഡിൽ കുറുപ്പന്തറ കടവ് തോട്ടിലാണ് അപകടമുണ്ടായത്. വൻ ദുരന്തമാണ് നാട്ടുകാരുടെ ഉടൻ ഇടപെടലിൽ ഒഴിവായത്. കനത്ത മഴയിൽ തോട്ടിലെ ജലനിരപ്പ് ഉയർന്നിരുന്നു. കമ്പത്ത് നിന്ന് കുമരകത്തേക്ക് പോകുകയായിരുന്ന 5 പേർ സഞ്ചരിച്ച കാറാണ് തോട്ടിലേക്ക് ഇറങ്ങിപ്പോയത്. ഇവിടെ റോഡിൽ മുട്ടിന് താഴെ വെള്ളക്കെട്ട് ഉണ്ടായിരുന്നു.

Comments ()