അപകടങ്ങളിൽ 4 പേർക്ക് പരിക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ പാമ്പാടി 8ാം മൈലിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചു കൊടുങ്ങൂർ സ്വദേശി സുമേഷ് കുമാർ എൻ.എസിനു (37) പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. ഇന്നലെ രാത്രി കിടങ്ങൂരിൽ വച്ച് നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു വീണു കിടങ്ങൂർ സ്വദേശി കുര്യാക്കോസിനു (69) പരിക്കേറ്റു. ഇന്നലെ രാത്രി 8 മണിയോടെ പൈകയിൽ വച്ചു ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചു സഹോദരങ്ങളായ ജിനോ മാത്യു (33) ജിപ്സൺ മാത്യു (28) എന്നിവർക്കു പരിക്കേറ്റു.
Comments ()