Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നു: ജെ. മേഴ്സിക്കുട്ടിയമ്മ

തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്രസർക്കാർ നിഷേധിക്കുന്നു: ജെ. മേഴ്സിക്കുട്ടിയമ്മ
സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് സംഘടിപ്പിച്ച സെമിനാർ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: രാജ്യത്തെ തൊഴിലാളികളുടെ   അവകാശങ്ങളും ആനുകൂല്യങ്ങളും കേന്ദ്രസർക്കാർ നിഷേധിക്കുകയാണെന്ന് സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. നവംബർ 6 മുതൽ 9 വരെ കോട്ടയത്ത് നടക്കുന്ന സി.ഐ.ടി.യു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വൈക്കത്ത് നടത്തിയ പരമ്പരാഗത വ്യവസായവും ആധുനികവൽക്കണവും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു  അവർ.
രാജ്യത്ത് നിലനിൽക്കുന്ന അസമത്വങ്ങൾക്കെതിരെ പോരാടിയാണ്  പരമ്പരാഗത മേഖലയിലെ തൊഴിലാളികൾ ഉൾപ്പെടെ രാജ്യത്തെ തൊഴിലാളികൾ മുന്നോട്ടുപോകുന്നത്. രാജ്യത്ത് ഉള്ളവൻ അതിസമ്പന്നൻ ആവുകയും ഇല്ലാത്തവർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന നിലയാണ് ഉള്ളത്. കേരളത്തിൽ അധികാരത്തിലെത്തിയ യു.ഡി.എഫ് സർക്കാർ നാട് കൈവരിച്ച നേട്ടങ്ങളെ തകർക്കുകയാണ്. കോർപ്പറേറ്റുകൾക്ക് കൊള്ള ലാഭം കൊയ്യുന്നതിനുള്ള അവസരം ഒരുക്കുകയും തൊഴിലാളികൾക്ക് ജീവിക്കുന്നതിനുള്ള അവകാശങ്ങൾ പോലും നിഷേധിക്കുന്ന കാലത്ത് തൊഴിലാളികളെ സംരക്ഷിക്കുന്നതിനുള്ള സംഘടനയായി നിലകൊള്ളുന്നത് സി.ഐ.ടി.യു ആണ്. ലോകത്ത് ആരോഗ്യ മേഖലയിൽ ഒന്നാമതായിരുന്ന കേരളത്തെ അഞ്ചു മാസങ്ങൾ കൊണ്ട് തകർച്ചയിൽ എത്തിക്കാൻ നേതൃത്വം നൽകിയത് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാരാണെന്നും മേഴ്സിക്കുട്ടിയമ്മ കുറ്റപ്പെടുത്തി.

വൈക്കം സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ആർ. സഹജൻ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി അഡ്വ.കെ. അനിൽകുമാർ, സംസ്ഥാന കമ്മറ്റി അംഗങ്ങളായ കെ.കെ. ഗണേശൻ, കെ.ബി. രമ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ.പി.കെ. ഹരികുമാർ, ജില്ലാ കമ്മറ്റി അംഗം അഡ്വ.കെ.കെ. രഞ്ജിത്ത്, ഏരിയ സെക്രട്ടറി പി. ശശിധരൻ, സി.ഐ.ടി.യു ജില്ലാ കമ്മറ്റി അംഗങ്ങളായ സി.പി. ജയരാജ്, ടി.ജി. ബാബു എന്നിവർ സംസാരിച്ചു. ഏരിയ സെക്രട്ടറി പി.വി. പുഷ്‌ക്കരൻ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് സുനിത ശ്രീകുമാർ നന്ദിയും പറഞ്ഞു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും