Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ലോക നേഴ്‌സസ് ദിനം: പാലിയേറ്റീവ് നേഴ്‌സ് എം.സി. കുഞ്ഞുമോളെ ആദരിച്ചു

ലോക നേഴ്‌സസ് ദിനം: പാലിയേറ്റീവ് നേഴ്‌സ് എം.സി. കുഞ്ഞുമോളെ ആദരിച്ചു
ഉദയനാപുരം ഫാമിലി ഹെൽത്ത് സെൻ്ററിലെ പാലിയേറ്റീവ് നേഴ്‌സ് എം.സി കുത്തുമോളെ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജു ആദരിക്കുന്നു

വൈക്കം: ലോക നേഴ്‌സസ് ദിനത്തിൽ 15 വർഷമായി കിടപ്പുരോഗികളെ പരിചരിക്കുന്ന നേഴ്സിന് ഉദയനാപുരം പഞ്ചായത്തിന്റെ ആദരം. ഉദയനാപുരം ഫാമിലി ഹെൽത്ത് സെൻ്ററിലെ പാലിയേറ്റീവ് നേഴ്‌സ് എം.സി കുത്തുമോളെയാണ് ഉദയനാപുരം പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജുവിന്റെ നേതൃത്വത്തിൽ ആദരിച്ചത്. 15 വർഷമായി പഞ്ചായത്തിലെ കിടപ്പു രോഗികളെ പരിചരിക്കുന്നതിൽ കുഞ്ഞുമോൾ കാണിക്കുന്ന മികവും
അർപ്പണബോധവും പരിഗണിച്ചാണ് പഞ്ചായത്തിൻ്റെ ഈ ആദരം. ഉദയനാപുരം പഞ്ചായത്തിൽ നിലവിലുള്ള 186 കിടപ്പു രോഗികളെ വീടുകളിൽ ചെന്ന് പരിചരിക്കുന്നത് കുത്തുമോൾ എന്ന നഴ്‌സിൻ്റെ നേതൃത്വത്തിലാണ്. അനുമോദന യോഗത്തിൽ പഞ്ചായത്ത് മെഡിക്കൽ ഓഫീസർ ഡോക്ടർ അലക്സ് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാന്മാരായ കെ. ദീപേഷ്, ജസീനാ ഷാജുദ്ദീൻ, അജിതാ മധുകുട്ടൻ, പഞ്ചായത്ത് അംഗങ്ങളായ അഭിജിത്ത് ചായപ്പള്ളി, ഷൈലജാ സതീശൻ, മിനി മനയ്ക്കൽ പറമ്പിൽ, സുമേഷ് കൊല്ലേരിൽ, സാബു മാളിയേക്കൽ ഹെൽത്ത് ഇൻസ്പെക്ടർ കാളിദാസൻ എന്നിവരും കുഞ്ഞുമോളെ ആദരിക്കാൻ എത്തിയിരുന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും