ബാലസംഘം കോട്ടയം ജില്ലാ സമ്മേളനം
തലയോലപ്പറമ്പ്: ബാലസംഘം കോട്ടയം ജില്ലാ സമ്മേളനം തലയോലപറമ്പിൽ നടന്നു. രാവിലെ സമ്മേളന നഗരിയിൽ നിന്ന് നുറുകണക്കിന് കുട്ടികൾ അണിനിരന്ന വർണാഭമായ സാംസ്കാരിക ഘോഷയാത്ര നടന്നു. തുടർന്ന് സംഘടന പ്രസിഡൻ്റ് ശ്രീജിത്ത് കെ. സോമൻ പതാക ഉയർത്തി. സമ്മേളനം ചലച്ചിത്ര താരം മീനാക്ഷി ഉദ്‌ഘാടനം ചെയ്തു. കുട്ടികൾക്കൊപ്പം ഒരു മണിക്കൂറിലധികം ചെലവഴിച്ചശേഷമാണ് മീനാക്ഷി മടങ്ങിയത്. ജില്ലാ സെക്രട്ടറി വൈഷ്ണി രാജേഷ് സമ്മേളനത്തിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രസിഡൻ്റ് ശ്രീജിത്ത് കെ. സോമൻ, സാഹിത്യ സഹകരണ സംഘം പ്രസിഡൻ്റ് അഡ്വക്കേറ്റ്പി.കെ. ഹരികുമാർ, ബാലസംഘം ജില്ലാ കമ്മറ്റി കൺവീനർ കെ.ശെൽവരാജ്, കോ ഓർഡിനേറ്റർ അമൽ ഡൊമനിക്, സ്വാഗതസംഘം ചെയർമാൻ സി.എം. കുസുമൻ, കൺവീനർ ഡി.എം. ദേവരാജൻ എന്നിവർ പ്രസംഗിച്ചു.
Comments ()