ജപമാല റാലി നടന്നു
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ ജപമാല സമാപനത്തോടനുബന്ധിച്ച് ജപമാല റാലി നടന്നു. മാതാവിന്റെ അലങ്കരിച്ച വാഹനത്തിന് പിന്നിൽ വിശ്വാസ ചൈതന്യത്തിന്റെ പ്രതീകമായ ദൃശ്യാവിഷ്കാരങ്ങളും റാലിയിൽ അവതരിപ്പിച്ചിരുന്നു. ജപമാല സമാപന തിരു കർമങ്ങൾക്ക് റവ. ഫാദർ സണ്ണി കളപ്പുരയ്‌ക്കൽ കാർമികത്വം വഹിച്ചു. തുടർന്ന് നേർച്ചകഞ്ഞി വിതരണം നടന്നു. ജപമാലറാലിക്ക് ഇടവക വികാരി റവ. ഫാദർ സേവ്യർ ആവള്ളിൽ, അസിസ്റ്റന്റ് വികാരി റവ. ഫാദർ ആൽജോ കളപ്പുരയ്‌ക്കൽ, ട്രസ്‌റ്റിമാരായ റിൻസൺ പന്നിക്കോട്ടിൽ, തങ്കച്ചൻ കളമ്പുകാട്ട്, കേന്ദ്ര സമിതി വൈസ് ചെയർമാൻ ജോയ് അരയത്തേൽ എന്നിവർ നേതൃത്വം നൽകി.
Comments ()