Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ വൈക്കത്തഷ്ടമി: തെരുവുനായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവയ്പ് തുടങ്ങി ◆ മേളപ്പെരുക്കവും ആചാരപ്രദക്ഷിണങ്ങളും; വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള സന്ധ്യവേലകൾ സമാപിച്ചു ◆ പാറേൽ മർത്ത് മറിയം തീർഥാടനകേന്ദ്രം ബസിലിക്കയായി ഉയർത്തി; പ്രഖ്യാപനം നവംബർ 21-ന് ◆ മുണ്ടാർ വികസനത്തിന് പ്രത്യേക പാക്കേജ്: പദ്ധതി പ്രഖ്യാപിച്ച് മന്ത്രി മോൻസ് ജോസഫ് ◆
|
Loading Weather...
Follow Us:

ടി.വി പുരം സേവാഭാരതിയുടെ സ്നേഹസ്പർശം: വൈക്കം ജനറൽ ആശുപത്രിയിലേക്ക് വീൽ ചെയറുകൾ കൈമാറി

ടി.വി പുരം സേവാഭാരതിയുടെ സ്നേഹസ്പർശം: വൈക്കം ജനറൽ ആശുപത്രിയിലേക്ക് വീൽ ചെയറുകൾ കൈമാറി

വൈക്കം: സാന്ത്വനത്തിന്റെ പുതുവെളിച്ചം പകർന്ന് ടി.വി പുരം സേവാഭാരതി. മുതിർന്ന ആർ.എസ്.എസ് പ്രവർത്തകനായ മംഗളഭാനു, തന്റെ മകൻ ചന്തുവിന്റെ ഓർമ്മയ്ക്കായി സേവാഭാരതി ടി.വി പുരം പഞ്ചായത്തിന്റെ പേരിൽ വൈക്കം ജനറൽ ആശുപത്രിയിലേക്ക് മൂന്ന് വീൽ ചെയറുകൾ സംഭാവന ചെയ്തു. ആശുപത്രിയിൽ ചികിത്സയ്ക്കും പരിശോധനയ്ക്കുമായി എത്തുന്ന വയോധികർ, ഭിന്നശേഷിക്കാർ, മറ്റ് രോഗികൾ എന്നിവരുടെ യാത്രാക്ലേശം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് രൂപം നൽകിയത്.

ശനിയാഴ്ച രാവിലെ 10.30-ന് നടന്ന ചടങ്ങിൽ വൈക്കം ആർ.എം.ഒ. വീൽ ചെയറുകൾ ഏറ്റുവാങ്ങി. ചടങ്ങിൽ ആർ.എസ്.എസ് വൈക്കം മണ്ഡൽ കാര്യവാഹ് അർജുൻ ത്യാഗരാജൻ, സേവാഭാരതി ടി.വി പുരം പഞ്ചായത്ത് പ്രസിഡന്റ് വിജയപ്രതാപൻ, സെക്രട്ടറി വിനോദ്, സേവാഭാരതി ടി.വി പുരം മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും