അഡ്വ.പി.കെ ഹരികുമാർ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻ്റ്
വൈക്കം: കേരള സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായി അഡ്വ. പി.കെ. ഹരികുമാറിനെ തിരഞ്ഞെടുത്തു.
സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റായി തുടർച്ചയായ രണ്ടാം തവണയാണ് പി.കെ. ഹരികുമാർ തിരഞ്ഞെടുക്കപ്പെടുന്നത്. കോട്ടയം ജില്ലയിലെ സി.പി.എമ്മിൻ്റെ മുതിർന്ന നേതാവായ അഡ്വ. പി.കെ. ഹരികുമാർ വിദ്യാർത്ഥി നേതാവായിരുന്ന കാലം മുതൽ തന്നെ എഴുത്തിൻ്റെ വഴികളിൽ സജീവമാണ്. അറിയപ്പെടുന്ന നിരൂപകനും എഴുത്തുകാരനുമാണ്. കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ പ്രസിഡൻ്റാണ്.
Comments ()