🔴 BREAKING..

അഡ്വ. വി.വി. സത്യന്റെ ചരമ വാർഷിക അനുസ്മരണം 4ന്

അഡ്വ. വി.വി. സത്യന്റെ ചരമ വാർഷിക അനുസ്മരണം 4ന്

വൈക്കം: കോൺഗ്രസ്സ്‌ നേതാവും വൈക്കം നഗരസഭ പ്രതിപക്ഷനേതാവുമായിരുന്ന അഡ്വ. വി.വി. സത്യന്റെ ആറാം ചരമ വാർഷികം ആഗസ്റ്റ് 4ന് വി.വി. സത്യൻ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തും. രാവിലെ 9ന് നഗരസഭ കാര്യാലയത്തിന് സമീപം തയ്യാറാക്കുന്ന സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചനയും അനുസ്മരണവും നടത്തും. 10ന് സത്യാഗ്രഹ സ്മാരക ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിക്കും. ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തും. വല്ലകം ജീവനിലയത്തിലെ അന്തേവാസികൾക്ക് അന്നദാനവും നൽകും. അനുസ്മരണ സമ്മേളനത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടയോഗത്തിൽ ചെയർമാൻ അക്കരപ്പാടം ശശി അദ്ധ്യക്ഷത വഹിച്ചു. എം.വി. മനോജ്, എം.ഡി. അനിൽകുമാർ, അഡ്വ. വി. സമ്പത്ത്കുമാർ, ഇടവട്ടം ജയകുമാർ, അഡ്വ. പി.എ. സുധീരൻ എന്നിവർ പ്രസംഗിച്ചു.