|
Loading Weather...
Follow Us:
BREAKING

അഖിലേന്ത്യാ കിസാൻസഭ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി

അഖിലേന്ത്യാ കിസാൻസഭ ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി
അഖിലേന്ത്യ കിസാൻസഭ വൈക്കം മണ്ഡലം കമ്മിറ്റി ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് ഉദ്ഘാടനം ചെയ്യുന്നു

വൈക്കം:  കർഷകർനേരിടുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം ആവിശ്യപ്പെട്ട് അഖിലേന്ത്യ കിസാൻസഭ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈക്കം ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ ധർണ നടത്തി. രാസവളത്തിന്റെ വിലവർദ്ധനവ് പിൻവലിക്കുക, കർഷകരുടെ വായ്പ്പകൾ എഴുതി തളളുക, ഇന്ത്യ യു.എസ് സ്വതന്ത്യ കരാർ ഒപ്പിടാതെ ഇരിക്കുക, നെല്ലിന്റെ താങ്ങുവില വർദ്ധിപ്പിക്കുക, എം.എസ്.പി നിയമപരമാക്കുക, സംഭരണവില കാലതാമസം കൂടാതെ കർഷകർക്ക് നൽകുക, കൃഷിനാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമര പരിപാടി. സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ് സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി. പവിത്രൻ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ചന്ദ്രബാബു, പി. പ്രദീപ്, കെ.സി. ഗോപാലകൃഷ്ണൻ നായർ, കെ. രമേശൻ, കെ.എസ്. ബേബി, മനോഹരൻ ടി.വി. പുരം, അശോകൻ വെളളവേലി, സുന്ദരൻ അറയ്ക്കൽ എന്നിവർ പ്രസംഗിച്ചു