Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു തലയോലപ്പറമ്പിലെ ദുരിതാശ്വാസ ക്യാമ്പ് മുഖ്യമന്ത്രി സന്ദർശിച്ചു ദുരന്തമുഖത്ത് രക്ഷാകരങ്ങളായി അഗ്നിരക്ഷാ സേന: കോട്ടയത്ത് സമാനതകളില്ലാത്ത പ്രതിരോധം വൈക്കം കാട്ടിക്കുന്നിൽ വൈദ്യുതി കമ്പി പൊട്ടി വീണ് സഹോദരങ്ങൾക്ക് ഷോക്കേറ്റു മഴയാണ്, കുട്ടികളെ ചേർത്ത് പിടിക്കണം: കെ. ബിനിമോൻ എം.എൽ.എ വൈക്കത്ത് രക്ഷാ സേനക്കും വേണം രക്ഷാപ്രവർത്തനം വൈക്കത്ത് പ്രളയഭീതി കുറയുന്നു: മഴ മുന്നറിയിപ്പിൽ ആശങ്ക മാറാതെ തീരദേശങ്ങൾ ബെംഗളൂരുവിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞ് അപകടം: ഡ്രൈവറും കണ്ടക്ടറും മരിച്ചു വീടിനുള്ളിൽ വെള്ളം കയറി കുഴഞ്ഞുവീണ വൃദ്ധന് രക്ഷകരായി ജനപ്രതിനിധികളും ഫയർഫോഴ്സും പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് 12 കാരിക്ക് ഷോക്കേറ്റു അനാസ്ഥ വിതച്ച ദുരിതം വെച്ചൂരിൽ പാടത്തെ മോട്ടോർ കേടായി പമ്പിങ് നിലച്ചു: 15ലധികം വീടുകളിൽ വെള്ളം കയറി തോട്ടുങ്കൽ പടവിൽ മടവീഴ്ച: വെച്ചൂരിൽ വ്യാപക കൃഷിനാശം ചിങ്ങവനത്ത് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക് വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം കുമരകത്ത് വെള്ളക്കെട്ടിൽ കുടുങ്ങി ചികിത്സ വൈകി: ഗൃഹനാഥ മരിച്ചു ഓൺലൈൻ തട്ടിപ്പിൽ 98.50 ലക്ഷം നഷ്ടപ്പെട്ട കേസിൽ 75 ലക്ഷം രൂപ വീണ്ടെടുത്ത് ആലപ്പുഴ സൈബർ പോലീസ് ദുരിതാശ്വസ ക്യാമ്പിൽ മഴയിലെ കളിയാവേശം: സന്തോഷം ഇരട്ടിയാക്കി വൈദികന്റെ സ്നേഹ സമ്മാനം മാതൃകയായി ന്യൂജെൻ കൂട്ടായ്മ: കൈയ്യടി നേടി സിറ്റി ഇൻ യുവ തണ്ണീർമുക്കം ബണ്ടിൽ പായൽ അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടു
|
Loading Weather...
Follow Us:

പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ്പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി

പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ്പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി

എസ്. സതീഷ്കുമാർ

വൈക്കം: കെ.വി. കനാലിന്റെ തീരത്ത് കേന്ദ്ര സർക്കാർ അമൃത് പദ്ധതിയിൽ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നടപ്പാക്കുന്ന പാർക്ക് ആൻഡ് ഗ്രീൻ പ്ലേസ് പദ്ധതി അട്ടിമറിക്കാൻ നഗരസഭ നീക്കം നടത്തുന്നതായി പരാതി.

0:00
/2:52

കെ.വി കനാലിന്റെ അരികിൽ തുടങ്ങിയ പദ്ധതി പ്രവർത്തനങ്ങൾ നഗരസഭ ചെയർമാൻ അബ്ദുസ്സലാം റാവുത്തർ ഇടപെട്ട് നിർത്തിവയ്പ്പിച്ചെന്നാണ് ആക്ഷേപം. ബി.ജെ.പി അംഗത്തിൻ്റെ മുൻ വാർഡിൽ തുടങ്ങിയ പദ്ധതിയുടെ ശുചീകരണ ശനിയാഴ്ച തുടങ്ങിയ ജോലിയാണ് നഗരസഭ ചെയർമാൻ ഇടപെട്ട് തടഞ്ഞതെന്നാണ് ആക്ഷേപം. കെ വി കനാലിന്റെ വടക്കുഭാഗം സൗന്ദര്യവൽക്കരിക്കുന്നതിനാണ് പദ്ധതി ആവിഷ്കരിച്ചത്.എന്നാൽ കഴിഞ്ഞ കൗൺസിലിന്റെ കാലത്ത് ഇത് മറ്റ് മൂന്ന് വാർഡുകളിലേക്കും പദ്ധതി വീതിച്ചു നൽകിയിരുന്നു. ഇതിൽ ആറാട്ടുകുളങ്ങരയിലെ റോഡ് അരികിൽ ടൈൽ ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതിനിടെ പദ്ധതി റദ്ദ്ചെയ്ത് പുതിയ പദ്ധതിയാക്കാനാണ് പണി നഗരസഭ തടസ്സപ്പെടുത്തിയതെന്നാണ് ബി.ജെ.പി അംഗം ആക്ഷേപിക്കുന്നത്. പണി തുടങ്ങിയതിന് റിവൈസ് ചെയ്യാൻ കഴിയാത്തതിനാൽ റദ്ദ് ചെയ്ത് പുതിയ പദ്ധതി ആവിഷ്കരിക്കേണ്ടിവരും. ഇത് പദ്ധതിയെ അട്ടിമറിക്കാൻ ഉള്ള നീക്കമാണെന്നാണ് ആക്ഷേപം. അതേസമയം നിലവിലെ വാർഡ് അംഗത്തെയൊ നഗരസഭയെയൊ അറിയിക്കാതെ ജോലി തുടങ്ങിയന്നും അതുകൊണ്ടാണ് പണി നിർത്തിയതെന്നുമാണ് നഗരസഭ ചെയർമാൻ്റെ വിശദീകരണം. ഉദ്യോഗസ്ഥരടക്കം നഗരസഭ അംഗങ്ങളുമായി ആലോചിച്ച് പഠിച്ച് പദ്ധതി നടപ്പാക്കുമെന്നും അയ്യരുകുളങ്ങരയിൽ ഇട്ട ടൈലുകളുടെ ഗുണനിലാവരത്തെ പറ്റി പരാതി ഉണ്ട്. അഴിമതി നടത്താനാണ് ബി.ജെ.പി അംഗത്തിൻ്റെ ശ്രമമെന്നുമാണ് ചെയർമാൻ്റെ വിശദീകരണം. എന്തായാലും അടുത്ത ദിവസം നഗരസഭക്ക് മുന്നിൽ പ്രതിഷേധിക്കാനാണ് ബി.ജെ.പി യുടെ തീരുമാനം. 58 ലക്ഷം രൂപയുടെ കേന്ദ്ര പദ്ധതിയെ ചൊല്ലിയാണ് പുതിയ വിവാദം ഉയരുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും