Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി ആശുപത്രി കെട്ടിടം നിർമ്മാണ പുരോഗതി വിലയിരുത്തി മനുഷ്യനും മൃഗങ്ങൾക്കും ഭീഷണിയായി തെരുവ് നായ്ക്കൾ അതിപുരാതന വിഗ്രഹം തെളിവെടുപ്പിനിടെ കണ്ടെത്തി റബർ ബോർഡുമായി സഹകരിച്ച് പ്രവർത്തിക്കും: മോൻസ് ജോസഫ് വെളളൂരിൽ ചത്ത നായ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചു ആദരവറിയിച്ച് ഡെപ്യൂട്ടി സ്പീക്കറെത്തി
|
Loading Weather...
Follow Us:

മഹാദേവക്ഷേത്രത്തിൻ്റെ ഓട അടച്ചത് ഹരിത ട്രൈബ്യൂണൽ നോട്ടീസ് പ്രകാരം: നഗരസഭ

മഹാദേവക്ഷേത്രത്തിൻ്റെ ഓട അടച്ചത് ഹരിത ട്രൈബ്യൂണൽ നോട്ടീസ് പ്രകാരം: നഗരസഭ
നഗരസഭാ ചെയർമാനും ഉദ്യോഗസ്ഥരും വെള്ളം കയറിയ വ്യാപാരസ്ഥാപനം സന്ദർശിക്കുന്നു

എസ്. സതീഷ്കുമാർ

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ നിന്നും അന്ധകാര തോട്ടിലേക്കുള്ള കാടി ഓട അടച്ചതോടെ വ്യാപാര സ്ഥാപനത്തിൽ വെള്ളം കയറിയ സംഭവത്തിൽ നടപടിയുമായി വൈക്കം നഗരസഭ. നഗരസഭാ ചെയർമാനും ഉദ്യോഗസ്ഥരും വെള്ളം കയറിയ വ്യാപാരസ്ഥാപനം സന്ദർശിച്ചു.

0:00
/3:21

ഹരിത ട്രൈബ്യൂണലിൻ്റെ നോട്ടീസ് പ്രകാരമാണ് നടപടി സ്വീകരിച്ചതെന്ന് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തർ അറിയിച്ചു. ക്ഷേത്രത്തിൽ നിന്ന് അന്ധകാരത്തോട്ടിലേക്ക് പണ്ടുകാലം മുതലുള്ളതാണ് കാടി ഓട. ഇത് പൂർണ്ണമായും അടച്ച് പകരം ആധുനിക സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ച് നഗരസഭ പഠിച്ചു വരികയാണ്.
പ്രശ്ന പരിഹാരത്തിനായി ചെയർമാൻ്റെ നേതൃത്വത്തിൽ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷനുമായി വൈസ് ചെയർപേഴ്സൺ സൗദാമിനി അഭിലാഷും ക്ലീൻസിറ്റി മാനേജർ സുനിമോളും ചർച്ച നടത്തി. കാടി ഓട വഴി ക്ഷേത്രത്തിലെ മാലിന്യമൊഴുക്കൽ തടയാൻ ദേവസ്വം അധികാരികൾക്ക് നഗരസഭ നോട്ടീസ് നൽകും. ദേവസ്വം അധികാരികളുടെ മറുപടി കേട്ട ശേഷം തുടർ നടപടി സ്വീകരിക്കാനാണ് നീക്കം. നിയമപരമായി ഈ ഓടയിലൂടെ ക്ഷേത്രത്തിലെ മാലിന്യം ഒഴുക്കാൻ അവകാശമുണ്ടെങ്കിൽ നഗരസഭ അനുമതി നൽകും. പൊതു ഓടകളിലേക്കും മറ്റ് തോടുകളിലേക്കും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമുള്ള മാലിന്യം ഒഴുക്കുന്നത് പൂർണമായും തടയുമെന്നും നഗരസഭ ചെയർമാൻ അറിയിച്ചു. വ്യാപാര സ്ഥാപനങ്ങളടക്കം പൊതുഇടങ്ങളിൽ മാലിന്യം ഒഴുക്കിയാൽ ശക്തമായ നടപടി ഉണ്ടാകുമെന്നാണ് നഗരസഭയുടെ മുന്നറിയിപ്പ്. നഗരസഭ ആരാധനാലങ്ങളോടും വ്യാപാരികളോടും ശത്രുതയോടെയല്ല നടപടി എടുക്കുന്നതെന്നും, ചില കേന്ദ്രങ്ങളിൽ നിന്ന് തെറ്റായ പ്രചരണം നടത്തി വിവാദം ഉണ്ടാക്കുന്നുണ്ടെന്നും നഗരസഭ ചെയർമാൻ ചൂണ്ടിക്കാട്ടി.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും