അമേരിക്കന്‍ മലയാളി കുടുംബം പത്ത് അംഗപരിമിതര്‍ക്ക് വീല്‍ചെയറുകൾ നൽകി
വൈക്കം: അമേരിക്കന്‍ മലയാളി സാജുമോന്‍ മത്തായിയും ഭാര്യ ഷീബയും മക്കളും ചേര്‍ന്ന് വൈക്കം നിയോജക മണ്ഡലത്തിലെ പത്ത് അംഗപരിമിതര്‍ക്ക് വീല്‍ചെയറുകള്‍ നല്‍കി. സീതാറാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വീല്‍ചെയറുകളുടെ വിതരണം സി.കെ. ആശ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. പുഷ്പമണി അദ്ധ്യക്ഷത വഹിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് അംഗം ഹൈമി ബോബി, ഉദയനാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ആനന്ദവല്ലി, മറവന്‍തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി, ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരന്‍, ടി.വി. പുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈക്കം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അശോകന്‍ വെള്ളവേലി, കമ്യൂണിസ്റ്റ് പാര്‍ട്ടി കോട്ടയം ജില്ലാ അസി. സെക്രട്ടറി ജോണ്‍ വി. ജോസഫ്, യാക്കോബായ സഭാ ദദ്രാസന സെക്രട്ടറി ഫാ. പോള്‍ തോട്ടക്കാട് എന്നിവര്‍ പ്രസംഗിച്ചു.