Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും ഉദയനാപുരം ഗ്രാമ പഞ്ചായത്തിലെ 16 വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു കല്ലറ പോലീസ് സ്റ്റേഷനിലെ പ്രതിസന്ധിക്ക് പരിഹാരമാകുന്നു വാഹനാപകടത്തിൽ ചികിൽസയിലായിരുന്ന സൈനികൻ മരിച്ചു കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയിൽ ഇടിമിന്നലേറ്റ് വിദ്യാർത്ഥി മരിച്ചു വൈക്കം ചന്ദ്രശേഖരൻ നായർ സാഹിത്യ പുരസ്കാരം ഷീജ വക്കത്തിന് 13ന് സമ്മാനിക്കും മെഡിക്കൽ പിജി പ്രവേശനം: പൊതുപ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാം ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തി കുന്നമംഗലം സഭക്കും ദീപിക പത്രത്തിനുമെതിരെ ഷോൺ ജോർജ് കണക്കുകൂട്ടൽ തുടങ്ങി മുന്നണികൾ സംസ്ഥാനത്ത് 78.16% പോളിംഗ്; 40 മണ്ഡലങ്ങളിൽ 80% മുകളിൽ പോളിംഗ് കോട്ടയം ജില്ലയിൽ 74.32%: കൂടുതൽ വൈക്കത്ത് 79.31%, കുറവ് കടുത്തുരുത്തിയിൽ 69.03% കോട്ടയം ജില്ലയിൽ 74.32% പോളിംഗ് നിയമസഭ തെരഞ്ഞെടുപ്പിന്റെ പോളിംഗ് സമാപിച്ചു മൂത്തേടത്ത്കാവിൽ ബി.ജെ.പി - എൽ.ഡി.എഫ് സംഘർഷം വൈക്കംവാർത്ത ഇനി മൊബൈൽ ആപ്പിലൂടെയും
|
Loading Weather...
Follow Us:

അമ്മവീട്ടിൽ ഇനിയും അമ്മമാരെത്തും

അമ്മവീട്ടിൽ ഇനിയും അമ്മമാരെത്തും
നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതി ഭവൻ പുതിയ അനക്സിൻ്റെ തറക്കലിടൽ കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ. ജിസ് അമ്മനത്തുകുന്നേലിൻ്റെ സാന്നിദ്ധ്യത്തിൽ മേരി ജോർജ് തുരുത്തിപ്പള്ളി നിർവ്വഹിക്കുന്നു

വിഷ്ണു

ഞീഴൂർ: കാട്ടാമ്പാക്ക് കേന്ദ്രമായി പ്രവർത്തിക്കുന്ന നിത്യസഹായകൻ ട്രസ്റ്റിന്റെ അമ്മവീട് അഗതി ഭവൻ നിറഞ്ഞതിനാൽ ഇനി പുതുതായി വരുന്ന അമ്മമാർക്ക് വേണ്ടി പന്ത്രണ്ട് കട്ടിലുകൾ കൂടി ഇടാൻ പറ്റുന്ന തരത്തിൽ അഗതി ഭവനത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ഭവനങ്ങളിൽ നിന്നും തെരുവുകളിലേക്ക് പുറംതള്ളപ്പെടുന്നവർ ഏറെയും ഏറ്റെടുക്കുവാനുള്ള കരങ്ങൾ പരിമിതവുമായ സാഹചര്യത്തിലാണ് ആരുമില്ലാതെ, ഒന്നുമില്ലാതെ തളർന്നു കിടക്കുന്ന, ജീവശ്വാസം മാത്രമായി അസ്ഥിപഞ്ജരം കണക്കെ തെരുവുകളിൽ തള്ളപ്പെടുന്ന അമ്മമാരെ ഏറ്റെടുക്കുവാൻ നിത്യസഹായകന്റെയും അമ്മവീടിന്റെയും പ്രവർത്തകർ സെക്രട്ടറി സിന്ധു അനിലിൻ്റെ നേതൃത്വത്തിൽ മുന്നിട്ടിറങ്ങുന്നത്. നിത്യസഹായകൻ ഏറ്റെടുക്കുന്ന അമ്മമാർ ചുരുങ്ങിയ കാലയളവിനുള്ളിൽ ആരോഗ്യം വീണ്ടെടുത്ത് അമ്മവീട്ടിൽ സജീവമാകുന്നു. 17 അമ്മമാരും അടക്കം, ജീവനക്കാരും നഴ്സുമാരും അടക്കം 32 പേർ അമ്മ വീട്ടിൽ ഇപ്പോൾ ഉണ്ട്. പ്രാർത്ഥനയും കൃത്യമായ ചികിൽസയും, സ്നേഹ പരിചരണവും ഇവരെ ജീവിതത്തിലേക്ക് തിരികെ എത്തിക്കുന്നു. അമ്മമാരുടെ ഭവനത്തിന് സൗകര്യം വർദ്ധിപ്പിക്കുവാനുള്ള 12 ഹോസ്പിറ്റൽ കട്ടിലുകൾ കൂടി ആവശ്യമുണ്ട്. പ്രാർത്ഥനയാലും, വാക്കാലും, പ്രവർത്തിയാലും സഹായിക്കുവാൻ കഴിയുന്നവർ ഒപ്പമുണ്ടെന്ന വിശ്വാസമാണ് ഇതിൻ്റെ സംഘാടകരെ മുന്നാട്ട് നയിക്കുന്നത്. കാട്ടാമ്പാക്ക് സെന്റ് മേരീസ് പള്ളി വികാരി ഫാ: ജിസ് അമ്മനത്തുകുന്നേൽ വെഞ്ചരിച്ച കല്ല് അമ്മവീട് ഭവനത്തിന് വേണ്ടി മേരി ജോർജ് തുരുത്തിപ്പള്ളി തറക്കല്ലിട്ടു. പഞ്ചായത്ത് മെമ്പർ സജിമോൾ ജോസഫ്, ഡോ. നാദ് കൊട്ടാരത്തിൽ, റേച്ചൽ നാദ്, ട്രസ്റ്റ് പ്രസിഡന്റ് അനിൽ ജോസഫ്, രക്ഷാധികാരി തോമസ് അഞ്ചമ്പിൽ, അമ്മവീട് സെക്രട്ടറി സിന്ധു അനിൽ വൈ.പ്രസി. സുരേന്ദ്രൻ കെ.കെ. ജീജോ ജോർജ്ജ്, ത്രേസ്യാമ്മ മഞ്ഞളാമല, ചാക്കോച്ചൻ കുര്യന്തടം, ക്ലാരമ്മ ബാബു, ജയശ്രീ സുരേന്ദ്രൻ, പോൾ മങ്കുഴിക്കരി, സൈമി സിഞ്ചു, ജോതി, സിറിയക് ജോസഫ് അരുണാശേരിൽ, പ്രേംകുമാർ പാലകുന്നേൽ എന്നിവർ പങ്കെടുത്തു.