അന്താരാഷ്ട്ര മാധ്യമോത്സവും വി.പി.ആർ. ദേശീയ അവാർഡ് സമർപ്പണവും: മനോഹര വർമ്മയടക്കമുള്ളവർക്ക് പുരസ്‌കാരം

തിരുവനന്തപുരം: അന്താരാഷ്ട്ര മാധ്യമോത്സവം സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 2 വരെ തിരുവനന്തപുരത്ത്. ‘മാധ്യമം നേരിനും സമാധാനത്തിനും’ എന്ന ആപ്തവാക്യവുമായി കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടി നാളെ വൈകിട്ട് 5.30ന് ടാഗോർ തിയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ അംബാസഡർ അബ്ദുള്ള അബു ഷേക്ക് മുഖ്യാതിഥിയാകും. പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ടാഗോർ തിയേറ്ററിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും ചേർന്ന് ഉദ്ഘാടനം ചെയ്യും.

കേരളത്തിനകത്തും പുറത്തുനിന്നുമായി ആയിരത്തിലധികം മാധ്യമ പ്രവർത്തകരും മാധ്യമ വിദ്യാർഥികളും ചടങ്ങിൽ പങ്കെടുക്കും ഇതോടനുബന്ധിച്ച് മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം പൂർവവിദ്യാർഥികളുടെ സംഗമവും പി.വി.ആര്‍. ദേശീയ അവാർഡ് സമർപ്പണവും സംഘടിപ്പിക്കും. സംഗമത്തിൽ പുരസ്കാരജേതാക്കളായ പൂർവ്വ വിദ്യാർത്ഥികൾക്ക് ആദരവും ഏർപ്പെടുത്തിയിട്ടുണ്ട്, വി.എസ്. രാജേഷ്, ഡി.വൈ.എസ്പി റെജി എം. കുന്നിപ്പറമ്പൻ, കെ.എ. ഷാജി, മനോഹര വർമ്മ തുടങ്ങി പുരസ്കാര ജേതാക്കളായ ഒട്ടനവധി പൂർവ്വ വിദ്യാർത്ഥികൾക്കാണ് ചടങ്ങിൽ ആദരവ് ഒരുക്കിയിരിക്കുന്നത്