Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ എം.ഡി.എം.എ വിൽപ്പന: അധ്യാപികമാർ അറസ്റ്റിൽ പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി കലയ്ക്ക് അതിരുകളില്ല: കഥകളിയും ഹാസ്യവും കൈകോർത്തപ്പോൾ തലയോലപ്പറമ്പ് മോഷണം: പ്രതികളുമായി തെളിവെടുപ്പ് നടത്തി ടി.വി. പുരത്തെ ആധുനിക ശ്മശാനം തിങ്കളാഴ്ച തുറക്കും പ്രിയദർശിനി ബസ്സുകളിൽ ജീവനക്കാരുടെ തട്ടിപ്പും ? പേറ്റന്റ് നേടിയ കർഷകപ്രതിഭ; പൂത്തറ ജോസഫിന്റെ കൃഷിയിടം ഇനി കാർഷിക പഠനകേന്ദ്രം സംസ്ഥാന എം.ഡി.ജി.പി എം.ആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്തു സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്‌ലിയാർ അന്തരിച്ചു പ്ലസ് ടു സേ പരീക്ഷഫലം വൈകുന്നു പഞ്ചായത്ത് ജീവനക്കാരെ പെട്രോളൊഴിച്ച് കൊല്ലാന് ശ്രമിച്ച കേസ്: പ്രതിയെ വെറുതെവിട്ടു പി.എസ് പ്രശാന്ത് അറസ്റ്റിൽ പി.എസ് പ്രശാന്ത് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ കസ്റ്റഡിയിൽ
|
Loading Weather...
Follow Us:

ജില്ലയിലെ രണ്ടാമത്തെ അമ്പെയ്ത്ത് പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു

ജില്ലയിലെ രണ്ടാമത്തെ അമ്പെയ്ത്ത് പരിശീലന അക്കാദമി ഉദ്ഘാടനം ചെയ്തു
തലയോലപ്പറമ്പിലാരംഭിച്ച ജില്ലയിലെ രണ്ടാമത്തെ അമ്പെയ്ത്ത് പരിശീലന അക്കാദമി പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിയ്ക്കകം ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ കേരളയും ഫ്യൂച്ചർ ഒളിമ്പ്യൻസ് പ്രൊഫഷണൽ ആർച്ചറി ട്രെയിനിങ് അക്കാദമിയും സംയുക്തമായി ‌തലയോലപ്പറമ്പ് എ.ജെ ജോൺ മെമ്മോറിയൽ സ്കൂളിൽ ആരംഭിച്ച ജില്ലയിലെ രണ്ടാമത്തെ ആർച്ചറി അക്കാദമിയുടെ ഉദ്ഘാടനം തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് ജോസ് വേലിക്കകം നിർവഹിച്ചു.
ഫിസിക്കലി ചലഞ്ച്ഡ് ഓൾ സ്പോർട്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.എം. കിഷോർ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ദേശീയ ആർച്ചറി മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പുതിയ വിദ്യാർത്ഥികൾക്കുള്ള പ്രത്യേക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അക്കാദമിയിൽ ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ, സ്റ്റേറ്റ് എന്നീ സിലബസുകളിൽ പഠിക്കുന്ന സ്കൂൾ കുട്ടികൾക്ക് സ്കൂൾ ഗെയിംസ് മത്സരങ്ങളിലും, മുതിർന്നവർക്ക് വേണ്ടി നടക്കുന്ന കേരളോത്സവം, മാസ്റ്റേഴ്സ് ഗെയിംസ് എന്നീ മത്സരങ്ങളിലും, ഭിന്നശേഷിക്കാർക്ക് വേണ്ടി നടക്കുന്ന പാരാ ആർച്ചറി മത്സരങ്ങളിലും പ്രത്യേക പരിശീലനം എല്ലാ ദിവസവും നൽകും.
തുടക്കഘട്ടത്തിൽ പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങൾ സൗജന്യമായി അസോസിയേഷൻ നൽകും. പഞ്ചായത്തംഗം മിനി ബെന്നി, സ്കൂൾ പ്രഥമാധ്യാപിക സി.മായാദേവി , പ്രിൻസിപ്പൽ എസ്. ശ്രീലത, പരിശീലകരായ സീതാ കോമളം, അജിത് കുമാരൻ എന്നിവർ പ്രസംഗിച്ചു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും