🔴 BREAKING..

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

അഷ്ടദ്രവ്യ മഹാഗണപതി ഹോമം

വൈക്കം:  മൂത്തേടത്തുകാവ് ഭഗവതിക്ഷേത്രത്തിൽ 27ന് വിനായക ചതുർത്ഥി മഹോത്സവം ആഘോഷിക്കും. ഗണപതിഹോമം, പന്തീരായിരം പുഷ്പാഞ്ജലി, ആയിരത്തിയെട്ട് നാളികേരത്തിന്റെ അഷ്ടദ്രവ്യമഹാഗണപതിഹോമം, വിൽപ്പാട്ട്, ദീപകാഴ്ച്ച, ഭഗവൽസേവ, തെക്കുപുറത്ത് ഗുരുതി, വലിയ തീയാട്ട് എന്നിവയാണ് പ്രധാന ചടങ്ങുകൾ.ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, ക്ഷേത്രം  മുഖ്യകാര്യദർശ്ശി ഇണ്ടംതുരുത്തിമന വി. ഹരിഹരൻ നമ്പൂതിരി എന്നിവരാണ് മുഖ്യകാർമ്മികർ.