Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി സൈക്കിൾ ഇരുപതടി താഴ്ചയിലേക്ക് വീണ് ഏഴാം ക്ലാസ്സുകാരി മരിച്ചു ക്ഷേമ പെൻഷൻ മൂവായിരമായി വര്‍ദ്ധിപ്പിക്കും: വാക്കുപാലിക്കുമെന്ന് മുഖ്യമന്ത്രി കോട്ടയത്ത് ഭക്ഷ്യവിഷബാധ: യുവാവ് മരിച്ചു വൈക്കത്ത് പ്രധാന റോഡരുകിലെ സ്വകാര്യ മതിൽ അപകടാവസ്ഥയിൽ ഉന്നത വിദ്യാഭ്യാസത്തിനും ജീവിത വിജയത്തിനും മാർഗ്ഗദീപമായത് പത്രവായന ഇന്ന് കേരളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകൽ ഇന്ന് യോ​ഗാ ദിനം, ആരോ​ഗ്യകരമായ ജീവിതത്തിനു യോ​ഗ ശീലമാക്കു യോഗ പരിശീലനവും പഠിപ്പിക്കലും ജീവിതചര്യയാക്കി നവകുമാരൻ നായർ കുടിവെള്ള വിതരണം ഭാഗികമായി തടസ്സപ്പെടും വൈക്കം നഗരസഭയിൽ തകർന്ന ഓട സ്ലാബുകൾ ഭീഷണിയാവുന്നു: തെക്കേനടയിൽ കാർ ഓടയിൽ കുടുങ്ങി
|
Loading Weather...
Follow Us:

അതിരപ്പള്ളിയിൽ ഭീതി പരത്തി കാട്ടാന

അതിരപ്പള്ളിയിൽ ഭീതി പരത്തി കാട്ടാന

അതിരപ്പള്ളി: ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന, ചിതറിയോടുന്നതിനിടെ ആളുകൾക്ക് പരിക്ക്. അതിരപ്പള്ളി വഞ്ചിക്കടവിൽ ആൾക്കൂട്ടത്തിന് നേരെ പാഞ്ഞടുത്ത കാട്ടാന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ആന പാഞ്ഞെടുത്തുന്നത് കണ്ട് ചിതറിയോടിയ ആളുകൾക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.ഇടയാലത്ത് പറമ്പിൽ മധുവിന്റെ വീട്ടിൽ മകൻ മിഥുന്റെ വിരുന്ന് ചടങ്ങ് നടക്കുകയായിരുന്നു. ഈ ചടങ്ങിനെത്തിയ ആളുകൾക്ക് നേരെയാണ് ആന പാഞ്ഞടുത്തത്. ആനയെ കണ്ടതോടെ റോഡിൽ നിന്ന ആളുകൾ ഭയന്നോടുകയായിരുന്നു. ഓടുന്നതിനിടയിൽ വീണ് മൂന്ന് പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്കുകൾ ഗുരുതരമല്ല.

ആനയുടെ ആക്രമണത്തിൽ മധുവിന്റെ മകൻ മിഥുന്റെ ബൈക്കിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് ഇതിന് മുൻപും കാട്ടാനയുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. മേഖലയിൽ ആനയുടെ സാന്നിദ്ധ്യം നിരന്തരമാകുന്നതിൽ നാട്ടുകാർക്കിടയിൽ പ്രതിഷേധമുണ്ട്. കാട്ടാന ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും