🔴 BREAKING..

ഔഷധസസ്യ പ്രദർശനവും കർക്കിടക കഞ്ഞി വിതരണവും

ഔഷധസസ്യ പ്രദർശനവും കർക്കിടക കഞ്ഞി വിതരണവും
തലയോലപ്പറമ്പ് ഡി.ബി കോളേജ് സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഔഷധക്കഞ്ഞി വിതരണം പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്യുന്നു.

തലയോലപ്പറമ്പ്: ദേവസ്വം ബോർഡ് കോളേജ് സസ്യശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഔഷധക്കഞ്ഞി വിതരണവും ഔഷധസസ്യ പ്രദർശനവും സംഘടിപ്പിച്ചു. മിനി ഓഡിറ്റോറിയത്തിൽ നടത്തിയ ഔഷധക്കഞ്ഞി വിതരണവും പ്രദർശനവും പ്രിൻസിപ്പാൾ ഡോ. ആർ അനിത ഉദ്ഘാടനം ചെയ്തു. ഗരുഡക്കൊടി, കച്ചോലം, ചിറ്റരത്ത, പാടക്കിഴങ്ങ്, കീഴാർനെല്ലി, നീലയമരി, വാതംകൊല്ലി, വിഷല്യകർണി, കൊടുവേലി, സർപ്പഗന്ധി തുടങ്ങി 120ഓളം ഔഷധ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. വിദ്യാർഥികളിൽ ഇൻഡ്യൻ നോളജ് സിസ്റ്റംസ് (ഭാരതീയ ജ്ഞാന പരമ്പര വിഭാഗം) ൽ അവബോധം സൃഷ്ടിക്കാനും പ്രകൃതിയിൽ ഈ ഔഷധ സസ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് പ്രദർശനം സംഘടിപ്പിച്ചത്. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. എം.എസ് ആരതി അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ. എ. നിഷ, അധ്യാപിക രഞ്ജിനി പ്രസാദ് എന്നിവർ പ്രസംഗിച്ചു. ലാബ് അസിസ്റ്റന്റ് ബിന്ദു രാജും ബോട്ടണി വിഭാഗം വിദ്യാർഥികളും നേതൃത്വം നൽകി.