ഇടനിലക്കാരില്ലാതെ വാഹനം വിൽക്കാം: 'വൈക്കംവാർത്ത ഓട്ടോ സ്പോട്ട് '
വൈക്കം: സ്വന്തം വാഹനങ്ങൾ ഇടനിലക്കാരുടെ സഹായമില്ലാതെ ഉടമസ്ഥർക്ക് നേരിട്ട് വിൽക്കുന്നതിനായി 'വൈക്കംവാർത്ത ഓട്ടോ സ്പോട്ട്' (VaikomVartha Auto Spot) അവസരമൊരുക്കുന്നു. വൈക്കംവാർത്തയുടെ വായനക്കാർക്കായി പൂർണ്ണമായും സൗജന്യമായാണ് നിലവിൽ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്.
വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിവരങ്ങൾ പ്രസിദ്ധീകരണത്തിനായി +91 99950 65505 എന്ന വാട്സാപ്പ് നമ്പറിലേക്ക് സന്ദേശമായി അയക്കേണ്ടതാണ്:
- വാഹനത്തിന്റെ വ്യക്തമായ ചിത്രങ്ങൾ
- മോഡൽ, വർഷം, മറ്റ് പ്രധാന വിവരങ്ങൾ
- ബന്ധപ്പെടേണ്ട ഫോൺ നമ്പർ
ഉടമസ്ഥരുടെ സ്വകാര്യത മുൻനിർത്തി വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ വ്യക്തമായി മായ്ച്ച ശേഷമായിരിക്കും വൈക്കംവാർത്തയിൽ ചിത്രം പ്രസിദ്ധീകരിക്കുക. വാഹനം വാങ്ങാനും വിൽക്കാനും ആഗ്രഹിക്കുന്നവർക്ക് നേരിട്ട് ബന്ധപ്പെടാൻ ഈ സേവനം സഹായകമാകും.
Comments ()