|
Loading Weather...
Follow Us:
BREAKING

അയ്യപ്പഭക്തർക്ക് പ്രഭാതഭക്ഷണം ഒരുക്കി ഹിന്ദു ഐക്യവേദി

അയ്യപ്പഭക്തർക്ക് പ്രഭാതഭക്ഷണം ഒരുക്കി ഹിന്ദു ഐക്യവേദി
ശബരിമല തീർത്ഥാടകർക്ക് ഹിന്ദു ഐക്യവേദി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നൽകുന്ന പ്രഭാത ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ പ്രസിഡൻ്റ് പി.എൻ. വിക്രമൻ നായർ നിർവ്വഹിക്കുന്നു

വൈക്കം: വൈക്കം മഹാദേവ ക്ഷേത്ര ദർശനത്തിനെത്തുന്ന ശബരിമല തീർത്ഥാടകർക്ക് പ്രഭാതഭക്ഷണം ഒരുക്കി ഹിന്ദു ഐക്യവേദി താലൂക്ക്  കമ്മറ്റി. ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം വടക്കേനട ദേവസ്വം പാർക്കിങ് ഗ്രൗണ്ടിൽ ജില്ലാ പ്രസിഡൻ്റ് പി.എൻ. വിക്രമൻ നായർ നിർവഹിച്ചു. നഗരസഭ കൗൺസിലർ ആർ. അനീഷ്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് എസ്. അപ്പു, സെക്രട്ടറി എ.എച്ച്. സനീഷ്, ട്രഷറർ അജിത് എന്നിവർ നേതൃത്വം നൽകി.