ബഷീർ അനുസ്മരണവും വായനാപക്ഷാചരണ സമാപനവും
ചെമ്പ്: ചെമ്പ് ഗ്രാമപഞ്ചായത്ത് ലൈബ്രറിയും ബ്രഹ്മമംഗലം സർക്കാർ യു.പി സ്കൂളും സംയുക്തമായി സംഘടിപ്പിച്ച വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വായനാപക്ഷാചരണ സമാപനവും ലളിതകലാ അക്കാദമി മുൻ സെക്രട്ടറി എം.കെ ഷിബു ഉദ്ഘാടനം ചെയ്തു . ബ്രഹ്മമംഗലം യു.പി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചെമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിച്ചു.

ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ആർ. പ്രസന്നൻ ബഷീർ അനുസ്മരണം നടത്തി. ഇന്ദു എസ്. വിജയൻ, റഷീദ് മങ്ങാടൻ, ആശാ ബാബു, മോനു ഹരിദാസ്, സാരസാക്ഷി, വി. മധുസൂദനൻ നായർ, മനു മോൾ, എസ്. ശ്യാംകുമാർ, കെ.കെ. കൃഷ്ണകുമാർ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Comments ()