സ്കൂൾ വിദ്യാർത്ഥികൾക്കായി ബഷീർ കൃതികളും പഞ്ചതന്ത്രം കഥകളും അവതരിപ്പിച്ചു: ഉദയനാപുരത്ത് ബഷീർ അനുസ്മരണം
ഉദയനാപുരം: വൈക്കം മുഹമ്മദ് ബഷീർ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ഉദയനാപുരം പഞ്ചായത്ത് ഒ.സി. മാധവൻ മെമ്മോറിയൽ ലൈബ്രറിയിൽ ബഷീർ കൃതികളും പഞ്ചതന്ത്രം കഥകളും അവതരിപ്പിച്ചു. ഓളി ഗവൺമെൻ്റ് യു.പി സ്കൂളിലെ 7-ാം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് മുമ്പിലാണ് സാഹിത്യകാരികളായ ആൻസി മനോജും ഈശ്വരി അജിത്തും ചേർന്ന് കഥകൾ അവതരിപ്പിച്ചത്. സാംസ്കാരിക സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ ശശികുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി രാജു അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് ബിന്ദു അനിൽകുമാർ ബ്ലോക്ക് പഞ്ചായത്ത് മെമ്പറന്മാരായ എം.ജി രഞ്ജിത്ത്, ഗീതാ ഷാജി, പ്രഥമ അദ്ധ്യാപകരായ അനിതാ സിനായർ, ഇ.ആർ നടേശൻ, കെ. വേണുഗോപാൽ, സി.ഡി.എസ് പ്രസിഡൻ്റ് പ്രിയാദിലീപ്, ലതാ ജാനകി തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു .
Comments ()