|
Loading Weather...
Follow Us:
BREAKING

ഭരത് പത്മശ്രീ മമ്മൂട്ടിയുടെ പിറന്നാൾ ജന്മനാടായ വൈക്കത്ത് ആഘോഷിച്ചു

ഭരത് പത്മശ്രീ മമ്മൂട്ടിയുടെ പിറന്നാൾ ജന്മനാടായ വൈക്കത്ത് ആഘോഷിച്ചു
ആഘോഷ പരിപാടി ലിറ്റററി ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: ഭരത് പത്മശ്രീ മമ്മൂട്ടിയുടെ പിറന്നാൾ ചെമ്പിലരയൻ ബോട്ട് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ജന്മനാട്ടിൽ ആഘോഷിച്ചു. ബോട്ട് ക്ലബ്ബ് പ്രസിഡൻ്റ് എസ്.ഡി സുരേഷ് ബാബുവിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷ പരിപാടി ലിറ്റററി ഫോട്ടോഗ്രാഫർ ഡി. മനോജ് വൈക്കം ഉദ്ഘാടനം ചെയ്തു. ചെമ്പ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. രമേശൻ, ബോട്ട് ക്ലബ്ബ് ട്രഷറർ കെ.എസ്. രത്നാകരൻ, ചലച്ചിത്രനടൻ ഹാരിസ് മണ്ണഞ്ചേരിൽ, പി.എ രാജപ്പൻ, എം.എ. അബ്ദുൾ ജലീൽ, ഫിലിം അസോസ്സിയേറ്റ് ഡയറക്ടർ രജനീ കൃഷ്ണ, കവി ഇന്ദിരാദേവി, കഥാകൃത്ത് കുമാരി എൻ. കൊട്ടാരം, അഡ്വ. കൃഷ്ണ ബിജു എന്നിവർ പ്രസംഗിച്ചു.