Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

കെ. ബിനിമോന് നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ആവേശോജ്ജ്വലമായ സ്വീകരണം

കെ. ബിനിമോന് നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ആവേശോജ്ജ്വലമായ സ്വീകരണം
കെ. ബിനിമോന് വടയാർ ഇളംകാവ് ജംഗ്ഷനില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണം

വൈക്കം: വൈക്കത്ത് ചരിത്ര വിജയം നേടിയ നിയുക്ത എം.എല്‍.എ കെ. ബിനിമോന് വൈക്കം നിയോജക മണ്ഡലത്തിന്റെ വിവിധ മേഖലകളില്‍ ആവേശോജ്ജ്വലമായ സ്വീകരണം നല്‍കി. തന്റെ വിജയത്തിനായി വോട്ട് ചെയ്തവര്‍ക്കും അനുഭാവം പ്രകടിപ്പിച്ചവര്‍ക്കും നന്ദി പറയാന്‍ ബുധനാഴ്ച്ച രാവിലെ പൊതി മേഴ്‌സി കവലയില്‍ നിന്നുമാണ് പര്യടനം തുടങ്ങിയത്. തലപ്പാറ, വെട്ടിക്കാട്ടുമുക്ക്, താഴപ്പള്ളിപാലം, ഉമ്മാക്കുന്ന്, ചേമ്പാലക്കോളനി, കപ്പോളജംഗ്ഷന്‍, കാര്‍ത്ത്യായനിക്ഷേത്രം ജംഗ്ഷന്‍, ആശുപത്രിക്കവല, കമ്പനിപ്പടി, പാലാംക്കടവ്, നൈസ് തീയറ്റര്‍, പൊട്ടന്‍ച്ചിറ, ചക്കാലക്കോളനി, ഇളംകാവ്ജംഗ്ഷന്‍, തേവലക്കാട് ജംഗ്ഷന്‍, കള്ളാട്ടിപ്പുറം, പഴംപ്പെട്ടി, കോരിക്കല്‍, തലയോലപ്പറമ്പ് സെന്‍ട്രല്‍ ജംഗ്ഷന്‍, എന്നിവിടങ്ങളില്‍ നിയുക്ത എം.എല്‍.എക്ക് പ്രദേശവാസികള്‍ സ്വീകരണം നല്‍കി. കെ.പി.സി.സി മെമ്പര്‍ മോഹൻ ഡി.ബാബു, കെ.ഡി. ദേവരാജന്‍, എം.കെ. ഷിബു, വിജയമ്മ ബാബു, അനിത സുഭാഷ്, അമ്പിളി മായാത്മജന്‍, ശില്‍പ സാജു, ശശിധരന്‍ വാളവേലില്‍, ഷിജു ശശിധരന്‍, വേണു പാലക്കാട്ട്, എം. അനില്‍കുമാര്‍, വി.ജെ. ബാബു, അനൂപ് ചിന്നപ്പന്‍, നിഷ.കെ.നായര എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും