Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ഏറ്റുമാനൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: യാത്രക്കാരന് പരിക്ക്

ഏറ്റുമാനൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം: യാത്രക്കാരന് പരിക്ക്

ഏറ്റുമാനൂർ: കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്ക്. ഏറ്റുമാനൂർ ബസ് സ്റ്റാൻഡിന് സമീപമായിരുന്നു അപകടം. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന 'ജയൻ' എന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസും, അതിരമ്പുഴ റൂട്ടിലോടുന്ന 'ജാക്വിലിൻ' എന്ന ബസുമാണ് കൂട്ടിയിടിച്ചത്.

ഏറ്റുമാനൂർ സ്റ്റാൻഡിൽ നിന്നും എറണാകുളം ഭാഗത്തേക്ക് പോകുന്ന ജയൻ ബസ് അമിതവേഗതിലെത്തി അതിരമ്പുഴ റൂട്ടിലേക്ക് തിരിയുകയായിരുന്ന ജാക്വിലിൻ ബസിന്റെ പിൻഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ജയൻ ബസിന്റെ മുൻഭാഗവും ജാക്വിലിൻ ബസിന്റെ പിൻഭാഗവും തകർന്നു.
അപകടത്തെ തുടർന്ന് എം.സി റോഡിൽ ഗതാഗത തടസമുണ്ടായി. സ്വകാര്യ ബസുകളുടെ അമിതവേഗവും മത്സരപ്പാച്ചിലുമാണ് അപകടത്തിന് കാരണമെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ബസുകളുടെ അമിതവേഗം യാത്രക്കാർക്കും മറ്റ് വാഹനങ്ങൾക്കും നിരന്തരം ഭീഷണിയാകുന്നതായി നാട്ടുകാർ പറഞ്ഞു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും