സി. കേശവൻ അനുസ്മരണം
വൈക്കം: തോട്ടകം സി.കെ.എം സ്കൂൾ മാനേജ്‌മന്റിൻ്റെയും പി.ടി.എയുടെയും സംയുക്താഭിമുഖ്യത്തിൽ സി. കേശവൻ അനുസ്മരണം നടത്തി. എസ്.എൻ.ഡി.പി വൈക്കം യൂണിയൻ കൗൺസിലംഗം രമേഷ് പി.ദാസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽസ്കൂൾ മാനേജർ ടി.എ. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഹൈമി ബോബി, സുനിൽകുമാർ, രാജീവ്, അഞ്ചു മോഹൻ, സുരേഷ് എന്നിവർ പ്രസംഗിച്ചു.

Comments ()