ചാലപ്പറമ്പ് ഗുരുദേവ മന്ദിരത്തില്‍ മണ്ഡലകാല ഭജന തുടങ്ങി
വൈക്കം: ചാലപ്പറമ്പ് 222-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗത്തിന്റെ ഗുരുമന്ദിരത്തില്‍ ഡിസംബര്‍ 27 വരെ നടക്കുന്ന മണ്ഡലഭജന കാലത്തിന്റെ ദീപപ്രകാശനം ശാഖാ പ്രസിഡന്റ് കെ.വി. ജഗജിത്ത് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, സെക്രട്ടറി എം.കെ. സുഗുണന്‍, യൂണിയന്‍ കമ്മറ്റിയംഗം ബീന കുമാരി, കമ്മറ്റി അംഗങ്ങള്‍, വനിതാ സംഘം ഭാരവാഹികള്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികള്‍, കുടുംബയൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ നേതൃത്ത്വം നല്‍കി.