Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ ഭക്ഷണ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ കർശന നടപടി ക്ഷേമ പെൻഷൻ മസ്റ്ററിങ്: സമയപരിധി സെപ്റ്റംബർ 30 വരെ നീട്ടി അതിശക്തമായ മഴ സാധ്യത കോട്ടയം ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ ഓറഞ്ച് അലർട്ട് യാത്രക്കാർക്ക് വിനോദം, കെ.എസ്.ആർ.ടി.സിക്ക് വരുമാനം: ബസുകളിൽ ഇനി 32 ഇഞ്ച് ടി.വികൾ സിനിമയെ വെല്ലുന്ന ചേസ്! 12-കാരിയെ രക്ഷപ്പെടുത്തി ആലുവ പോലീസ് ബിവറേജ് ഷോപ്പിലെ ആക്രമണം: 2 പേർ അറസ്റ്റിൽ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് കൊല്ലം കുളത്തൂപ്പുഴയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം ആലുവ റെയിൽവേ സ്റ്റേഷനിൽ വൻ മയക്കുമരുന്ന് വേട്ട ബെവ്കോ ഔട്ട്​ലെറ്റിൽ മധ്യവയസ്കന്​ ക്രൂരമർദനം ഇന്ന് പിള്ളേരോണം കന്നാസിലെ പെട്രോൾ വിലക്ക്: കർഷകർക്കും കക്കാ, മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടി
|
Loading Weather...
Follow Us:

ക്യാൻസർ ബോധവൽക്കരണ സെമിനാർ

ക്യാൻസർ ബോധവൽക്കരണ സെമിനാർ

വൈക്കം: സീനിയർ ചേമ്പർ ഇൻ്റർനാഷണൽ വൈക്കം റീജിയണും ടി.വി. പുരം ഗ്രാമപഞ്ചായത്തും സംയുക്തമായി ക്യാൻസർ ബോധവൽക്കരണ സെമിനാർ സംഘടിപ്പിക്കുന്നു. മെയ് 17 ഞായറാഴ്ച രാവിലെ 10 മണിക്ക് ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ നടക്കുന്നത്.

വർദ്ധിച്ചുവരുന്ന ക്യാൻസർ രോഗബാധയെക്കുറിച്ചും അതിന്റെ പ്രതിരോധ മുൻകരുതലുകളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും ജനങ്ങളിൽ കൃത്യമായ അവബോധം വളർത്തുക എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. ടി.വി.പുരം ഗ്രാമപഞ്ചായത്ത് എസ്. ബിജു പരിപാടി ഉദ്ഘാടനം ചെയ്യും. സീനിയർ ചേമ്പർ പ്രസിഡൻ്റ് അഡ്വ. എസ്. ബിജു.പി. മുരളീധരൻ അധ്യക്ഷത വഹിക്കും. കെ.പി. വേണുഗോപാൽ നാഷണൽ ഡയറക്ടർ, സീനിയർ ചേമ്പർ, എസ്.ഡി. സുരേഷ് ബാബു നാഷണൽ കോർഡിനേറ്റർ, സീനിയർ ചേമ്പർ, അനിയമ്മ അശോകൻ വൈസ് പ്രസിഡന്റ്, ഗ്രാമപഞ്ചായത്ത്, നീതു മോൾ മനീഷ് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവർ പ്രസംഗിക്കും. എറണാകുളം മെഡിക്കൽ സെന്റർ, കൃഷ്ണ ഹോസ്പിറ്റൽ, സ്പെഷ്യലിസ്റ്റ് ഹോസ്പിറ്റൽ തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള പ്രശസ്ത ക്യാൻസർ രോഗ വിദഗ്ദ്ധൻ ഡോ. മോഹനൻ നായർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.

സീനിയർ ചേമ്പർ സെക്രട്ടറി ശിവപ്രസാദ് കെ. സ്വാഗതവും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പി. കെ ബേബി നന്ദിയും രേഖപ്പെടുത്തും. എൻ. സിദ്ധാർത്ഥൻ (സീനിയർ ചേമ്പർ) ആണ് പരിപാടിയുടെ കോർഡിനേറ്റർ. ഈ ബോധവൽക്കരണ ക്ലാസ്സിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.


⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും