|
Loading Weather...
Follow Us:
BREAKING

ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തുടക്കമായി

ചെമ്മനത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഭാഗവത സപ്താഹത്തിന് തുടക്കമായി
ചെമ്മനത്തുകര ചെമ്മനത്ത് 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിക്കുന്നു

വൈക്കം: ശംഖ ചക്ര ഗദാ പത്മധാരിയായി ആശ്രിതവത്സലനും അഭീഷ്ടവരദായകനുമായി ചെമ്മാനം കണ്ടു കുടിയിരുയിരുന്ന ചെമ്മനത്തപ്പൻ്റെ തിരുസന്നിധി ശ്രീമദ് ഭാഗവത ശ്രവണത്തിന് ഒരിക്കൽ കൂടി വേദിയാകുന്നു.

ചെമ്മനത്തുകര ചെമ്മനത്ത് 1173-ാം നമ്പര്‍ എന്‍എസ്എസ് കരയോഗത്തിന്റെ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റേയും അഷ്ടമി രോഹിണി മഹോത്സവത്തിന്റേയും ദീപപ്രകാശനം ക്ഷേത്രം തന്ത്രി മോനാട്ടില്ലത്ത് കൃഷ്ണന്‍ നമ്പൂതിരി നിര്‍വഹിച്ചു.
വൈകിട്ട് കല്‍പകശ്ശേരി വടക്കേടത്ത് മഹാദേവ ക്ഷേത്രത്തില്‍ നിന്നും ശ്രീകൃഷ്ണ വിഗ്രഹം യജ്ഞവേദിയിലേക്ക് എഴുന്നളളിച്ചു. വൈകിട്ട് ക്ഷേത്രം മേല്‍ശാന്തി പൊന്നുവളളി ഇല്ലത്ത് കൃഷ്ണന്‍ മൂത്തത് വിഗ്രഹ പ്രതിഷ്ഠ നടത്തി. താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.ജി.എം. നായര്‍ കാരിക്കോട് ഗ്രന്ഥസമര്‍പ്പണം നടത്തി. യജ്ഞാചാര്യന്‍ മുണ്ടക്കയം മധു ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തി.
വിവിധ ദിവസങ്ങളില്‍ ഭാഗവത കഥാപ്രഭാഷണം, അന്നദാനം, വരാഹാവതാരം, ഭദ്രകാളി അവതാരം, രക്ത പുഷ്പാഞ്ചലി, ഭജന, വിദ്യാഗോപാല മന്ത്രാര്‍ച്ചന എന്നിവ നടക്കും. 14-ന് അഷ്ടമി രോഹിണി മഹോത്സവം ആഘോഷിക്കും. വൈകിട്ട് 6.00-ന് ശോഭായാത്ര, 6.30-ന് കൃഷ്ണാവതാരം വിശേഷാല്‍ പൂജ, ഉണ്ണിയൂട്ട്, അഷ്ടമി രോഹിണി പൂജ, അവതാരപൂജ, സ്വയംവര ഘോഷയാത്ര, രുഗ്മിണി സ്വയംവരം, കുചേലഗതി, സര്‍വൈശ്വര്യപൂജ, ഹാംസാവതാരം, അഷ്ടദ്രവ്യ മഹാഗണപതിഹോമം, അവഭ്യഥസ്‌നാനം എന്നിവ പ്രധാന ചടങ്ങുകളാണ്. ചടങ്ങിന് ക്ഷേത്രം പ്രസിഡന്റ് രാധാകൃഷ്ണന്‍ നായര്‍, സെക്രട്ടറി രാകേഷ്. ടി. നായര്‍, ട്രഷറര്‍ പി.സി. ശ്രീകാന്ത് എന്നിവര്‍ നേതൃത്വം നല്‍കി.