ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു

വൈക്കം: പുഴവായിക്കുളങ്ങര 1603 നമ്പർ എൻ.എസ്.എസ്. കരയോഗത്തിന്റെ നേതൃത്വത്തിൽ ചട്ടമ്പിസ്വാമി ജയന്തി ആഘോഷിച്ചു. പ്രസിഡണ്ട് എസ്. മധു ദീപം തെളിയിച്ചു. ഭാരവാഹികളായ കെ.എം. നാരായണൻ നായർ, കെ.ബി. ശിവപ്രസാദ്, കെ.പി.സതിഷ്, എ. ചന്ദ്രശേഖരൻ നായർ, എ. ശ്രീകല, ദേവി പാർവതി, മായ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.