ദർശന തിരുനാളിന് കൊടിയേറി
തോട്ടകം: തോട്ടകം ഇടവക ദേവാലയത്തിൽ വിശുദ്ധ ഗ്രിഗോറിയോസിൻ്റെ ദർശന തിരുനാളിന് കൊടിയേറി. രാവിലെ ആറിന് ആർച്ച് ബിഷപ്പ് മാർ ആൻ്റണി കരിയിലിൻ്റെ കാർമികത്വത്തിലാണ് കൊടിയേറ്റിയത്. തുടർന്ന് വിശുദ്ധകുർബാന വികാരി ഫാ. വർഗീസ് മേനാച്ചേരി. നാളെ രാവിലെ ആറിന് വിശുദ്ധ കുർബാന ഇടവകയിലെ വൈദീകർ. തുടർന്ന് ആദ്യാക്ഷരം കുറിക്കൽ. വൈകുന്നേരം അഞ്ചിന് തിരി, തിരുസ്വരൂപം വെഞ്ചരിപ്പ്, വേസ്പര ഫാ. ബിനുമങ്ങാട്ട്. തുടർന്ന് അട്ടാറ കപ്പേളയിലേക്ക് പ്രദക്ഷിണം. പ്രസംഗം ഫാ.ജിനോ പുന്നമറ്റത്തിൽ. പരിശുദ്ധ കുർബാനയുടെ ആശിർവാദം. തിരുനാൾ ദിനമായ 23ന് രാവിലെ ഏഴിന് വിശുദ്ധകുർബാന ഫാ.ജോൺ പടിഞ്ഞാറെ ചക്കാലയ്ക്കൽ. വൈകുന്നേരം നാലിന് വിശുദ്ധ കുർബാന ഫാ. വിപിൻകുരിശുതറ, പ്രസംഗം ഫാ. ആൻഡ്രൂസ് പുത്തൻപറമ്പിൽ, തുടർന്ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശിർവാദം. 7ന് ഗാന സന്ധ്യ, 8 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ നാടകം. തിരുനാൾ പരിപാടികൾക്ക് വികാരി ഫാ. വർഗീസ് മേനാച്ചേരി, കൈക്കാരൻമാരായ ജോസഫ് കിഴക്കേമഠത്തി പറമ്പിൽ, ജോസഫ് അമ്പലംകണ്ടം, പ്രസുദേന്തിമാർ തുടങ്ങിയവർ നേതൃത്വം നൽകും.