Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന് വെള്ളക്കെട്ടിൽ വീണ് 11 കാരന് ദാരുണാന്ത്യം കനത്ത മഴയും വെള്ളപ്പൊക്ക ഭീഷണിയും: ആറന്മുള വള്ളസദ്യ ഇന്ന് ചടങ്ങുകൾ മാത്രമാക്കി; പള്ളിയോടങ്ങളുടെ യാത്ര റദ്ദാക്കി മഴക്കെടുതിയിൽ വിറച്ച് മലയോരം: നാല് മരണം ദുരന്തനിവാരണ പ്രവർത്തനങ്ങൾ റവന്യൂ മന്ത്രി ഏകോപിപ്പിക്കും: മുഖ്യമന്ത്രി ഇടുക്കിയിലും കോട്ടയത്തും കനത്ത മഴയും ഉരുൾപൊട്ടലും: മൂന്ന് മരണം; പത്തനംതിട്ടയിൽ ഡാമുകൾ തുറന്നു കോട്ടയത്ത് റെഡ് അലർട്ട്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി എസ്. ശ്രീജിത്ത് ഡി.ജി.പി സംസ്‌ഥാനത്ത് മഴ ശക്തമാകുന്നു ലോട്ടറി തൊഴിലാളികള്‍ക്ക് നല്‍കിയ വാക്ക് പാലിച്ച് മുഖ്യമന്ത്രി; ഓണം ഉത്സവബത്തയില്‍ 1000 രൂപ വർദ്ധനവ് ഇനി തുണി വാങ്ങുമ്പോൾ കൺഫ്യൂഷൻ വേണ്ട; ഡ്രസ് സൈസുകൾ ഏകീകരിക്കാൻ കേന്ദ്രസർക്കാർ 'ഇപ്പം ശരിയാക്കി തരാം...'; തകർന്നു തരിപ്പണമായ റോഡുകൾ നന്നാക്കാതെ നഗരസഭയുടെ അവഗണന എറണാകുളം ജില്ലയിൽ നാളെ അവധി മറവിയുടെ മാറാലയ്ക്കുള്ളിലായ തലയോലപ്പറമ്പിന്റെ പ്രതിഭകൾ വൈക്കം മഹാദേവ ക്ഷേത്രത്തിൽ 'നിറപുത്തരി' ആഗസ്റ്റ് 3ന്
|
Loading Weather...
Follow Us:

ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി

ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ തിരുന്നാളിന് കൊടിയേറി
ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശന തിരുന്നാളിന് ഫൊറൊന പള്ളി വികാരി ഫാദര്‍ ബെര്‍ക്ക്മാൻസ് കൊടക്കല്‍ കൊടിയേറ്റുന്നു

വൈക്കം: ഉദയനാപുരം സെന്റ് ജോസഫ് ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പ് പിതാവിന്റെ ദര്‍ശന തിരുന്നാളിന് ഫൊറൊന പള്ളി വികാരി ഫാദര്‍ ബെര്‍ക്ക്മാൻസ് കൊടക്കല്‍ കൊടിയേറ്റി. വികാരി ഫാദര്‍ തോമസ് മംഗലശ്ശേരി സഹകാര്‍മ്മികനായിരുന്നു. അല്‍ത്താരയില്‍വെച്ച് വെഞ്ചിരിച്ച കൊടിക്കൂറ വിശ്വാസികള്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ കൊടിമര ചുവട്ടിലേക്ക് എഴുന്നള്ളിച്ചു. വെള്ളിയാഴ്ച്ച ആരാധന ദിനമായി ആചരിച്ചു. രാവിലെ നടന്ന കുര്‍ബാനയ്ക്ക് ഫാദര്‍ ജോഷി ചിറക്കലും, വൈകിട്ട്  പൊതു ആരാധനക്ക് ഫാദര്‍ റൂബിന്‍ കുന്നക്കാട്ടും കാര്‍മ്മികരായി. ശനിയാഴ്ച്ച വേസ്പര ദിനമായി ആചരിക്കും. വൈകിട്ട് 4:30ന് നടക്കുന്ന വേസ്പര ചടങ്ങുകള്‍ക്ക് ഫാദര്‍ ജാക്‌സന്‍ മാടശ്ശേരി, ഫാദര്‍ ജെയ്‌സണ്‍ പറപ്പിള്ളി എന്നിവർ മുഖ്യ കാര്‍മികരാകും. ഞായറാഴ്ച്ച തിരുന്നാള്‍ ആഘോഷിക്കും. വൈകിട്ട് 5ന് നടക്കുന്ന തിരുന്നാള്‍ പാട്ടുകുര്‍ബാനക്ക് ഫാദര്‍ ഫ്രെഡ്ഡി കോട്ടൂര്‍ മുഖ്യ കാര്‍മ്മികനാകും. ഫാദര്‍ ജോസഫ് താമരവെളി സഹകാര്‍മ്മികനാകും. തുടര്‍ന്ന് തിരുന്നാള്‍ പ്രദക്ഷണം പുറപ്പെടും. കൊടിയേറ്റ് ചടങ്ങിന് തിരുന്നാള്‍ കണ്‍വീനര്‍ മാത്യൂസ് തെക്കേവല്യാറ, ട്രസ്റ്റ്മാരായ ബെന്നി ദേവസ്യ, എല്‍സമ്മ തങ്കച്ചന്‍, വൈസ് ചെയര്‍മാന്‍ സജീവ് ഫ്രാന്‍സിസ്, എന്നിവര്‍ നേതൃത്വം നല്‍കി.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും