Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി പൊതുപരീക്ഷാ ഭേദഗതി ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു 43 വർഷമായി വാർഷിക പരിശോധന നടന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട്; ഗുരുവായൂർ ദേവസ്വത്തിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം വെച്ചൂരിൽ രണ്ടുപേർക്ക് വെട്ടേറ്റു തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

ഡി.ബി കോളേജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ശില്‍പശാല സംഘടിപ്പിച്ചു

ഡി.ബി കോളേജില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ശില്‍പശാല സംഘടിപ്പിച്ചു
തലയോലപ്പറമ്പ് ഡി.ബി. കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് ശില്‍പശാല പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്യുന്നു

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഡി.ബി കോളേജ് ഭൗതികശാസ്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേരള തിയററ്റിക്കല്‍ ഫിസിക്‌സ് ഇന്നിഷ്യേറ്റീവ് (കെ.ടി.പി.ഐ), തൊടുപുഴ ന്യൂമാന്‍ കോളേജ് ഐ.യു.സി.എഎ-ഐ.സി.എ.ആര്‍.ഡി എന്നിവയുടെ സഹകരണത്തോടെ 'എസന്‍ഷ്യല്‍സ് ഓഫ് സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ്' (സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സിന്റെ അവശ്യകാര്യങ്ങള്‍) എന്ന വിഷയത്തെ ആസ്പദമാക്കി ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു. കോളേജ് സെമിനാര്‍ ഹാളില്‍ നടന്ന ശില്‍പശാല പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. അസി. പ്രൊഫസര്‍ ആന്‍വി മോളി ടോം അധ്യക്ഷത വഹിച്ചു. തൊടുപുഴ ന്യൂമാന്‍ കോളേജ് റിട്ട. പ്രൊഫസര്‍ ഡോ. ജോ ജേക്കബ് പ്രസംഗിച്ചു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ഭൗതികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍മാരായ ഡോ.വി. ശശിദേവന്‍, ഡോ.വി.വി. പ്രസാദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. കേരളത്തിലെ വിവിധ കോളേജുകളില്‍ നിന്നുള്ള എം.എസ്‌.സി ഫിസിക്‌സ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത ശില്‍പശാലയില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഫിസിക്‌സ് മേഖലയിലെ അടിസ്ഥാന ആശയങ്ങള്‍, പ്രായോഗിക പ്രയോഗങ്ങള്‍, ഗവേഷണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഗവേഷണക്ലാസുകളും സംവാദങ്ങളും നടന്നു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും