ഡൽഹി വൈക്കം സംഗമം ദക്ഷിണാമൂർത്തി സംഗീതോത്സവം
ന്യൂഡെൽഹി: വൈക്കത്തിന്റെ ആത്മീയതയും സാംസ്കാരിക പാരമ്പര്യവും ഇന്ദ്രപ്രസ്ഥത്തിൽ പ്രതിദ്ധ്വനിപ്പിക്കുന്ന ഡൽഹി വൈക്കം സംഗമം ഈ വർഷത്തെ വൈക്കത്തഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി 30 മുതൽ ഡിസംബർ 13 വരെ ആർ.കെ. പുരം അയ്യപ്പ ക്ഷേത്രത്തിലെ ശബരി മണ്ഡപത്തിൽ വി. ദക്ഷിണാമൂർത്തി സംഗീതോത്സവം നടത്തും. ശുദ്ധസംഗീതത്തിൻ്റെ നിത്യോപാസകനായിരുന്ന വി. ദക്ഷിണാമൂർത്തിയുടെ വൈക്കത്തപ്പനോടുള്ള അഗാധമായ ഭക്തിയും സംഗീതത്തിനായി സമർപ്പിക്കപ്പെട്ട ജീവിതവും അനുസ്മരിപ്പിക്കുന്ന സംഗീതാരാധനയാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.