Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി തലയോലപ്പറമ്പ് സെന്റ് ജോർജ് പള്ളിയിൽ തലമുറകളുടെ സംഗമം; ഗ്രാൻഡ് പേരന്റ്സ് ഡേ വേറിട്ട അനുഭവമായി പാലിയേറ്റിവ് കെയറിന് പ്രത്യേക വകുപ്പ് സൃഷ്ടിക്കാൻ സർക്കാർ തന്ത്രി കണ്ഠരര് രാജീവരുടെ മകൻ ബ്രഹ്‌മദത്തൻ ശബരിമല തന്ത്രിയാകും കോട്ടയം മെഡിക്കല്‍ കോളജിൽ ഈ മാസം 30 മുതൽ എല്ലാ രോഗികൾക്കും കിടക്ക ഉറപ്പ് എയിംസിന് വെള്ളൂരും പരിഗണനയിൽ; വൈക്കം താലൂക്കാശുപത്രി നിർമ്മാണം സെപ്റ്റംബറിൽ പൂർത്തിയാക്കും: ആരോഗ്യ മന്ത്രി
|
Loading Weather...
Follow Us:

ഡൽഹി വൈക്കം സംഗമം പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി വൈക്കം സംഗമം പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി
വൈക്കം സംഗമം പ്രതിനിധികൾ മുഖ്യമന്ത്രി വി.ഡി. സതീശനെ സന്ദർശിച്ചപ്പോൾ

ന്യൂഡൽഹി ​: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വി.ഡി. സതീശന് ആശംസകൾ അറിയിച്ച് ഡൽഹി വൈക്കം സംഗമം പ്രതിനിധികൾ. കേരള ഹൗസ് ഡൽഹിയിൽ വച്ച് ആയിരുന്നു മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ദീർഘവീക്ഷണമുള്ളതും ജനകേന്ദ്രീകൃതവുമായ ഒരു ഭരണാവസരമായിരിക്കട്ടെ ഇതെന്ന് പ്രതിനിധികൾ ആശംസിച്ചു. ഏറെ സൗഹാർദ്ദപരമായിരുന്ന കൂടിക്കാഴ്ചയിൽ, പ്രവാസികളുടെയും നാട്ടുകാരുടെയും വിവിധ വിഷയങ്ങൾ കേൾക്കാൻ അദ്ദേഹം സമയം കണ്ടെത്തുകയും, എന്ത് ആവശ്യങ്ങൾക്കും എല്ലാവിധ പിന്തുണയും ഇടപെടലുകളും ഉറപ്പുനൽകുകയും ചെയ്തു. ഡൽഹി വൈക്കം സംഗമം പ്രസിഡൻ്റ് അജിത്ത് മഴുവഞ്ചേരിൽ, സെക്രട്ടറി ഷേർളി രാജൻ, വൈസ് പ്രസിഡൻ്റ് പി.പി. പ്രിൻസ്, മുൻ സെക്രട്ടറി ടി.ഒ. തോമസ് എന്നിവർ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും