ഡി.ബി. കോളേജില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി
തലയോലപ്പറമ്പ്: ദേവസ്വം ബോര്‍ഡ് കോളേജില്‍ കൗണ്‍സലിങ് സെന്റര്‍, ആന്റി റാഗിങ് സെന്റര്‍, ആന്റി നര്‍ക്കോട്ടിങ് സെല്‍, ജീവനി സെന്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ലോക മാനസികാരോഗ്യ ദിനാചരണം നടത്തി. കോളേജ് സെമിനാര്‍ ഹാളില്‍ നടത്തിയ പരിപാടി പ്രിന്‍സിപ്പാള്‍ ഡോ.ആര്‍. അനിത ഉദ്ഘാടനം ചെയ്തു. കോളേജ് കൗണ്‍സിലിങ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ ലിനി മറിയം മാത്യു അധ്യക്ഷത വഹിച്ചു. ജീവനി കൗണ്‍സിലര്‍ കീര്‍ത്തി ബി. രാജ് ക്ലാസ് നയിച്ചു. ഐ.ക്യു.എ.സി. കോ-ഓര്‍ഡിനേറ്റര്‍ ഡോ.ജി. ഹരി നാരായണന്‍, ആന്റി റാഗിങ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. ലജ്ന പി. വിജയന്‍, ആന്റി നര്‍ക്കോട്ടിങ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ.ടി.ആര്‍. രജിത്ത്, ഡോ. കെ.ടി. അബ്ദുസമദ് എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ മാനസിക സംഘര്‍ഷങ്ങള്‍ മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. 'ദുരന്തങ്ങളിലും അടിയന്തിര സാഹചര്യങ്ങളിലും മാനസികാരോഗ്യം: സേവനങ്ങളിലേക്കുള്ള പ്രവേശനം' എന്നതാണ് ഇത്തവണത്തെ തീം. ദുരന്തങ്ങള്‍ക്കിടയിലും മാനസികാരോഗ്യ സേവനങ്ങള്‍ ലഭ്യമാക്കുക എന്നതാണ് തീം വിഭാവനം ചെയ്യുന്നത്.