ഡ്രസ് ബാങ്ക് തുറന്നു
വൈക്കം: വലിയ കവല ശ്രീ ധർമശാസ്‌താ ക്ഷേത്രം ഭാരവാഹികളുടെ നേതൃത്വത്തിൽ വൈക്കം താലൂക്ക് ആശുപത്രിയിൽ ഡ്രസ് ബാങ്ക് തുറന്നു. താലൂക്ക് ആശുപത്രിയിൽ എത്തുന്ന നിർധന രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും അത്യാവശ്യ ഘട്ടങ്ങളിൽ ഉപയോഗപ്രദമാകും വിധമാണ് ഡ്രസ് ബാങ്കിൻ്റെ പ്രവർത്തനം. നഗരസഭ ചെയർമാൻ അബ്‌ദുൽ സലാം റാവുത്തർ ഡ്രസ് ബാങ്ക് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്‌റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സോണി സണ്ണി, കെ.ബി. ഗിരിജാ കുമാരി, കൗൺസിലർ ഗീത പുരുഷൻ, ആർ.എം.ഒ ഡോ. ബിജു ഫിലിപ്പ്, എൽ.എസ്. സുമേഷ്, നഴ്‌സിംഗ് സൂപ്രണ്ട് പ്രിയംവദ, ക്ഷേത്രം മാനേജർ വിനോദ് കെ. നായർ, വി.എച്ച്.പി ജില്ലാ സെക്രട്ടറി മോഹനചന്ദ്രൻ നായർ, പ്രഖണ്ഡ് പ്രസിഡൻ്റ് അജിത് ബാബു, സെക്രട്ടറി ഗോപാലകൃഷ്ണൻ, സ്‌ഥാനീയ സമിതി പ്രസിഡന്റ്റ് വാസുദേവൻ നായർ, കെ.ജി. രാജൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
Comments ()