Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
|
Loading Weather...
Follow Us:

ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം

എസ്. സതീഷ്കുമാർ

ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം

തിരുവനന്തപുരം: ചൂട് കൂടും മുൻകരുതൽ എന്ന രീതിയിൽ വാട്ട്സാപ്പ് വഴിയുള്ളത് വ്യാജപ്രചരണം. വാട്സ്ആപ്പ് അടക്കം സമൂഹമാധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടിയെടുക്കുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി അറിയിപ്പ്. ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില 45 ഡിഗ്രി മുതൽ 55 ഡിഗ്രി വരെ ഉയരുമെന്നും തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്നും ചൂട് മൂലം മൊബൈൽ ഫോണുകൾ പൊട്ടിത്തെറിക്കാമെന്നും, കാറുകളിൽ ഇന്ധന ടാങ്കുകൾ മുഴുവനായി നിറയ്ക്കരുത് തുടങ്ങിയ നിർദേശങ്ങൾ അടങ്ങിയ വാട്‌സാപ്പ് പ്രചാരണമാണ് ഉണ്ടായത്. സിവിൽ ഡിഫൻസ് വകുപ്പ് എന്ന പേരിലാണ് സന്ദേശം പ്രചരിക്കുന്നതെന്നും മുന്നറിയിപ്പ് നൽകുന്നു. ഇങ്ങനെയൊരു വകുപ്പ് കേരളത്തിലില്ല. ചൂടുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഔദ്യോഗിക മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം മുന്നറിയിപ്പ് എന്നുള്ള തരത്തിലാണ് പ്രചാരണങ്ങൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളും ദുരന്ത നിവാരണ നിയമം 2005, വകുപ്പ് 54 അനുസരിച്ച് ശിക്ഷാർഹമാണ്.

⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും