ദേവസ്വം ബോർഡിന്റെ പ്രാതൽ
വൈക്കം: മഹാദേവ ക്ഷേത്രത്തിൽ നാളെ മുതൽ ദേവസ്വം ബോർഡിന്റെ പ്രാതൽ ആരംഭിക്കും.വൈക്കം മഹാദേവരുടെ പ്രധാന വഴിപാടാണ് പ്രാതൽ. വിഭവസമൃദ്ധമായ പ്രാതൽ സദ്യ വൈക്കം ക്ഷേത്രത്തിൽ ഒരു നാളും മുടങ്ങാറില്ല. ഭക്തജനങ്ങളുടെ വഴിപാടായാണ് വൈക്കത്തെ പ്രാതൽ നടക്കുന്നത്. അഷ്ടമിക്കാലത്ത് മാത്രമാണ് ദേവസ്വം ബോർഡ് നേരിട്ട് പ്രാതലൊരുക്കുക. അഷ്ടമി നാളിൽ 121 പറ അരിയുടെ പ്രാതലാണ് വിളമ്പുക.