|
Loading Weather...
Follow Us:
BREAKING

ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ തിടപ്പളളിയുടെ കട്ടളവെയ്പ്പ് നടത്തി

ധ്രുവപുരം മഹാദേവ ക്ഷേത്രത്തില്‍ തിടപ്പളളിയുടെ കട്ടളവെയ്പ്പ് നടത്തി
തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നിര്‍മ്മിക്കുന്ന തിടപ്പളളിയുടെ കട്ടളവെയ്പ്പ് ജെന്റില്‍മാന്‍ ചിറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. ബാബു നിര്‍വഹിക്കുന്നു

വൈക്കം: പടിഞ്ഞാറെക്കര 127-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖായോഗം നിര്‍മ്മിക്കുന്ന തുറുവേലിക്കുന്ന് ധ്രുവപുരം ശ്രീമഹാദേവ ക്ഷേത്രത്തിന്റെ തിടപ്പളളിയുടെ കട്ടളവെയ്പ്പ് ചടങ്ങ് ജെന്റില്‍മാന്‍ ചിറ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ കെ. ബാബു നിര്‍വഹിച്ചു.
ദേവി ക്ഷേത്രത്തിന്റെ സോപാനം വെയ്ക്കല്‍ ചടങ്ങ് ശാഖാ പ്രസിഡന്റ് കെ. ദിവാകരനും, വലിയ ബലിക്കല്‍പുരയുടെ തളക്കല്‍ പാകല്‍ ശാഖാ സെക്രട്ടറി കെ.ജി. രാമചന്ദ്രനും നിര്‍വഹിച്ചു. ക്ഷേത്രം മേല്‍ശാന്തി സിബിന്‍ ശാന്തി മുഖ്യകാര്‍മ്മികനായിരുന്നു. ചടങ്ങിന്റെ ഭാഗമായി ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ കൗണ്‍സിലര്‍ ടി.എസ്. സെന്‍ സുഗുണന്‍, ക്ഷേത്ര നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ കെ. രാധാകൃഷ്ണന്‍, ഭാരവാഹികളായ ഡി. ഷിബു, പി.എസ്. അജീഷ്, വനിത സംഘം പ്രസിഡന്റ് സിനി രവി, സെക്രട്ടറി ദിവ്യ ബിജു, യൂത്ത് മൂവ്‌മെന്റ് പ്രസിഡന്റ് സി.ബി. ലിപീഷ് എന്നിവര്‍ പങ്കെടുത്തു.