എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റർ അനുസ്മരണം നടത്തി
വൈക്കം: കെ.പി.എം.എസ്. മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന എൻ.കെ. നീലകണ്ഠന്‍ മാസ്റ്ററുടെ നിര്യാണത്തില്‍ കെ.പി.എം.എസ്. സംസ്ഥാന കമ്മറ്റിയുടെയും വൈക്കം യൂണിയന്റെയും നേതൃത്ത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. വൈക്കം വ്യാപാര ഭവനില്‍ നടന്ന സമ്മേളനം കെ.പി.എം.എസ്. സംസ്ഥാന പ്രസിഡന്റ് ഡോ.പി.പി. വാവ ഉദ്ഘാടനം ചെയ്തു. കെ.പി.എം.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണന്‍, ഉള്ളാട മഹാസഭ ജില്ലാ പ്രസിഡന്റ് വൈക്കം ഷാജി, ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ പി.എന്‍. വിക്രമന്‍, കെ.പി.എം.എസ്. ജില്ലാ സെക്രട്ടറി കെ.പി. ഹരി, കെ.പി.എം.എസ് വൈക്കം യൂണിയന്‍ പ്രസിഡന്റ് വി.കെ. രാജപ്പന്‍, എം.എഫ് സംസ്ഥാന സെക്രട്ടറി ശകുന്തള രാജു, ബൈജു കലാശാല, യൂണിയന്‍ സെക്രട്ടറി എം. കെ. രാജു, അശോകന്‍ കല്ലേപ്പള്ളി, ട്രഷറര്‍ ഓമന ശങ്കരന്‍, ഉല്ലല രാജു എന്നിവര്‍ പ്രസംഗിച്ചു.