എം.കെ. ഷിബുവിൻ്റെ വിൻസെൻറ് വാൻഗോഗും മറ്റുചിലരും എന്ന പുസ്തകം പ്രകാശനം ചെയ്തു
വൈക്കം: എം.കെ. ഷിബുവിൻ്റെ വിൻസെൻറ് വാൻഗോഗും മറ്റുചിലരും എന്ന പുസ്തകം പ്രകാശനം ചെയ്തു. സംസ്കാരസാഹിതി ഉത്സവ് 2026 ഭാഗമായി കോട്ടയത്ത് നടക്കുന്ന പുസ്തകോത്സവത്തിലാണ് ഷിബു രചിച്ച ഏകപാത്ര നാടകങ്ങളുടെ സമാഹാരമായ വിൻസെൻറ് വാൻഗോഗും മറ്റുചിലരും എന്ന കൃതി പ്രകാശനം ചെയ്തത്. മുൻ സാംസ്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫും പ്രശസ്ത സാഹിത്യകാരൻ യു.കെ. കുമാരനും ചേർന്നാണ് പ്രകാശന കർമ്മം നിർവഹിച്ചത്. സി.ആർ. മഹേഷ് എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എൻ.വി. പ്രദീപ്കുമാർ, ആലപ്പി അഷറഫ്, ചലച്ചിത്ര നടൻ രവീന്ദ്രൻ, നാട്ടകം സുരേഷ്, ടോമി കല്ലാനി തുടങ്ങിയവരും പ്രകാശന ചടങ്ങിൽ പങ്കെടുത്തു
Comments ()