എം. വാസുദേവൻ അനുസ്മരണം
വൈക്കം: വൈക്കത്തെ ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും ചെത്തുതൊഴിലാളി യൂണിയൻ നേതാവുമായിരുന്ന എം. വാസുദേവന്റെ ചരമവാർഷിക ദിനം ആചരിച്ചു. സി.പി.ഐ ടി.വി. പുരം സൗത്ത്, നോർത്ത് ലോക്കൽ കമ്മറ്റികളുടെ ആഭിമുഖ്യത്തിൽ മൂത്തേടത്തുകാവ് കുഴിപ്പറമ്പ് ജംഗ്ഷനിൽ നടന്ന അനുസ്മരണ സമ്മേളനം സി.പി.ഐ ജില്ല എക്സി. അംഗം ടി.എൻ. രമേശൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം കെ. ചന്ദ്രമോഹനൻ പതാക ഉയർത്തി. ജില്ല എക്സി. അംഗവും വൈക്കം മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥിയുമായ പി. പ്രദീപ്, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി. ബാബുരാജ്, ടി.വി. പുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ്. ബിജു, എം.എസ്. രാമചന്ദ്രൻ, കെ.വി. നടരാജൻ, കെ.കെ. അനിൽകുമാർ, പി.എൻ, അശോകൻ, തുടങ്ങിയവർ പ്രസംഗിച്ചു.
Comments ()