എസ്.ഐ. പി.സി.ജയന് യാത്രയയപ്പ് നൽകി
വൈക്കം: വൈക്കം പൊലീസ് സ്‌റ്റേഷനിൽ നിന്നും ദീർഘകാലത്തെ സേവനത്തിന്‌ശേഷം വിരമിക്കുന്ന എസ്.ഐ പി.സി. ജയന് കേരളപൊലീസ് ഓഫീസേഴ്സ് അസോസിയേഷനും ജനമൈത്രി പൊലീസ് സമിതിയുടേയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
യാത്രയയപ്പ് സമ്മേളനം ഡി.വൈ.എസ്.പി ടി.ബി. വിജയൻ ഉദ്ഘടനം ചെയ്തു. സി.ഐ എസ്. സുഖേഷ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി സമിതി കൺവീനർ രാജൻ അക്കരപ്പാടം, പി.ആർ. ഒ.കെ. സുരേഷ്‌കുമാർ, ബീറ്റ് ഓഫീസർ ശ്രീനിവാസൻ, പ്രീത് ഭാസ്‌ക്കർ, അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഡി. സലിം കുമാർ, മാത്യുപോൾ, അജിത്. ടി. ചിറയിൽ, എസ്.ഐ പി.സി. ജയൻ എന്നിവർ പ്രസംഗിച്ചു.