എസ്.എന്‍.ഡി.പി. യൂത്ത് മൂവ്‌മെന്റ് ഓണാഘോഷം നടത്തി

വൈക്കം; യൂത്ത് മൂവ്‌മെന്റ് വൈക്കം യൂണിയന്റെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടികളും ഓണസദ്യയും നടത്തി. എസ്.എന്‍.ഡി.പി. യൂണിയന്‍ ഹാളില്‍ ആഘോഷ പരിപാടികള്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ പ്രസിഡന്റ് പി.വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. യൂത്ത് മൂവ്‌മെന്റ് യൂണിയന്‍ പ്രസിഡന്റ് കെ.എം. മനു അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി എം.പി. സെന്‍, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നന്‍, യൂത്ത് മൂവ്‌മെന്റ് ഭാരവാഹികളായ രമേശ്. ആര്‍. കോക്കാട്ട്, സംസ്ഥാന കമ്മിറ്റി അംഗം പി.സി. സിജു, പി.എസ്. പ്രനോവ്, പി.വി. സുധീഷ്, വി.പി. പ്രവീണ്‍, എസ്.എന്‍.ഡി.പി. യൂണിയന്‍ ഭാരവാഹികളായ പി.പി. സന്തോഷ്, രാജേഷ് മോഹന്‍, എം.എസ്. രാധാകൃഷ്ണന്‍, സെന്‍ സുഗുണന്‍, പി.വി. വിവേക്, കെ.ആര്‍. പ്രസന്നന്‍, വി. വേലായുധന്‍, വനിതാ സംഘം പ്രസിഡന്റ് ഷീജ സാബു, സെക്രട്ടറി സിനി പുരുഷോത്തമന്‍ എന്നിവര്‍ പങ്കെടുത്തു.