Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

സൂപ്പർഹിറ്റ് ചിത്രമായ 'ജെന്റില്‍മാൻ' വീണ്ടും ബിഗ് സ്ക്രീനിലേക്ക്

സൂപ്പർഹിറ്റ് ചിത്രമായ 'ജെന്റില്‍മാൻ' വീണ്ടും ബിഗ് സ്ക്രീനിലേക്ക്

ചെന്നൈ: വരുന്ന ഡിസംബർ 11ന് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റീ റിലീസ് ചെയ്യുമെന്ന് ' മെഗാ പ്രൊഡ്യൂസർ ' കെ.ടി. കുഞ്ഞുമോൻ പ്രഖ്യാപിച്ചു. റീ റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പുതിയ പോസ്റ്ററും പുറത്തുവിട്ടു. തമിഴ് സിനിമയില്‍ പുതിയൊരു ദൃശ്യവിസ്മയം തീർത്ത സംവിധായകൻ എസ്. ശങ്കറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു 1993- ല്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു 'ജെന്റില്‍മാൻ'.
' ആക്ഷൻ കിംഗ് ' അർജുൻ നായകനായി എത്തിയ ചിത്രം അക്കാലത്ത് ലോകമെമ്പാടും ബോക്സ് ഓഫീസില്‍ വൻ വിജയമാണ് സ്വന്തമാക്കിയത്. മികച്ച ആക്ഷൻ രംഗങ്ങളും പ്രണയവും സാമൂഹിക പ്രസക്തിയുള്ള പ്രമേയവും ഒത്തുചേർന്ന ചിത്രം ഇന്നും സിനിമാപ്രേമികളുടെ പ്രിയപ്പെട്ട ചിത്രങ്ങളിലൊന്നാണ്.
ജെന്റില്‍മാന്റെ റീ റിലീസ് പ്രഖ്യാപനം പഴയകാല സിനിമാപ്രേമികള്‍ക്കും പുതിയ തലമുറയിലെ പ്രേക്ഷകർക്കും ഒരുപോലെ ആവേശം പകരുന്നതാണ്. എ.ആർ. റഹ്മാൻ ഒരുക്കിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളും ശങ്കറിന്റെ വ്യത്യസ്തമായ മേക്കിങ്ങും അർജുന്റെ തകർപ്പൻ പ്രകടനവും വീണ്ടും തിയേറ്ററില്‍ ആസ്വദിക്കാനുള്ള അവസരമാണ് ഒരുങ്ങുന്നത്.

ജെന്റില്‍മാൻ ഫിലിം ഇന്റർനാഷണലിന്റെ ബാനറില്‍ കെ.ടി. കുഞ്ഞുമോൻ നിർമ്മിച്ച ചിത്രത്തില്‍ മധുബാല, വിനീത്, എം.എൻ.നമ്പ്യാർ, രാജൻ പി. ദേവ്, ചരണ്‍ രാജ്, അജയ് രത്നം, ശുഭശ്രീ, ഗൗണ്ടമണി, സെന്തില്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. പ്രഭു ദേവയും ഗൗതമിയും നൃത്തം വെച്ച 'ചിക്കു പുക്ക് റെയിലെ' ഗാനരംഗം തലമുറകളെ താണ്ടി ഇന്നും ആസ്വദിക്കപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്. ബാല കുമാരനാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ ഒരുക്കിയത്. വാലി, വൈരമുത്തു എന്നിവരാണ് ഗാനങ്ങള്‍ രചിച്ചത്. തോട്ടാ ധരണി കലാസംവിധാനവും, വി.ടി. വിജയൻ, ബി. ലെനിൻ എന്നിവർ എഡിറ്റിങ്ങും നിർവഹിച്ചു.
4K അള്‍ട്രാ എച്ച്‌.ഡി ദൃശ്യാനുഭവത്തോടെയും 7.1 സറൗണ്ട് സൗണ്ട് ആധുനിക ശബ്ദ മികവോടെയുമാണ് ചിത്രം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ഗ്രേസ് ഫിലിം മീഡിയയുടെ ബാനറില്‍ അനില്‍ കുമാറാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും