Vaikom Vartha നാട്ടിലെ വാർത്തകൾ ഇനി വിരൽത്തുമ്പിൽ!
BREAKING
നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆ നാഗദൈവങ്ങളുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങള്‍ ഇന്ന് മണ്ണാറശാലയിലേക്ക് ◆ വൈക്കം റോഡ് റെയിൽവേ സ്റ്റേഷന്റെ അവഗണനയ്ക്കെതിരെ കളിപ്പാട്ട ട്രെയിൻ വലിച്ച് ജനകീയ പ്രതിഷേധം ◆ ബാങ്കിന്റെ പേരിൽ കൊറിയർ തട്ടിപ്പ്; വ്യാജ ക്യൂ.ആർ കോഡുമായി തട്ടിപ്പുകാർ വൈക്കത്ത് സജീവം ◆ വൈക്കം മഹാദേവ ക്ഷേത്രത്തെ ശബരിമല ഇടത്താവളമാക്കാൻ മന്ത്രിയുടെ നിർദ്ദേശം ◆ കേരളം @ 70: ആശംസകൾ ◆ വൈക്കത്ത് വർധിച്ചുവരുന്ന ആത്മഹത്യകൾക്കെതിരെ ജാഗ്രത; 'മധുരം ജീവിതം' പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് ◆ മഹാദേവനും രക്ഷയില്ല; ഭഗവാൻ്റെ തിരുനടയിൽ പെൺകുട്ടിയുടെ താണ്ഡവം! ◆
|
Loading Weather...
Follow Us:

കാസ്ട്രോ പുല്ലംകുളത്തിന് കേരളീയം പുരസ്‌കാരം

കാസ്ട്രോ പുല്ലംകുളത്തിന് കേരളീയം പുരസ്‌കാരം

തിരുവനന്തപുരം: എഴുപതാം കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്റർ ഏർപ്പെടുത്തിയ 2026-ലെ കേരളീയം പുരസ്‌കാരത്തിന് വിദ്യാഭ്യാസ, സാമൂഹിക സേവന, ജീവകാരുണ്യ, പരിസ്ഥിതി സംരക്ഷണ മേഖലകളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്ന കാസ്ട്രോ പുല്ലംകുളം അർഹനായി. 2012-ൽ തക്ഷശില ഐ.എ.എസ് അക്കാദമി സ്ഥാപിച്ച് സിവിൽ സർവീസ് പരിശീലനം സാധാരണക്കാരായ വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കുന്നതിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. സാമ്പത്തിക പരിമിതികൾ പ്രതിഭകൾക്ക് സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കുന്നതിന് തടസ്സമാകരുതെന്ന കാഴ്ചപ്പാടോടെയാണ് അക്കാദമിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. കോവിഡ് മഹാമാരിക്കാലത്ത് ക്വാറന്റൈനിൽ കഴിഞ്ഞ കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കളും അവശ്യസാധനങ്ങളും എത്തിച്ചുനൽകിയും കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ നൽകിയും അദ്ദേഹം സേവനരംഗത്ത് സജീവമായി ഇടപെട്ടു.

2018-ലെ മഹാപ്രളയത്തിൽ സ്വന്തം നാടായ വൈക്കം മേഖലയിലെ ഉല്ലല പ്രദേശത്തെ ദുരിതബാധിതർക്കായി തമിഴ്നാട്ടിലെ വ്യാപാരി-വ്യവസായി സമൂഹത്തിന്റെ സഹകരണത്തോടെ ഒരു കോടിയിലധികം രൂപയുടെ മൂല്യമുള്ള ദുരിതാശ്വാസ സാമഗ്രികൾ സമാഹരിച്ച് വിതരണം ചെയ്തു. ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, പായകൾ, തലയണകൾ തുടങ്ങി നിരവധി അവശ്യസാധനങ്ങളാണ് ദുരിതബാധിതർക്ക് എത്തിച്ചത്. ഈ പ്രവർത്തനം അന്നത്തെ മാധ്യമങ്ങളിലും വാർത്താപ്രാധാന്യം നേടിയിരുന്നു. പരിസ്ഥിതി സംരക്ഷണ രംഗത്തും അദ്ദേഹം ദീർഘകാലമായി പ്രവർത്തിച്ചുവരുന്നു. തക്ഷശില ഐ.എ.എസ് അക്കാദമിയുടെ ആരംഭകാലം മുതൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്നതിന് തുടക്കം കുറിച്ചു. പിന്നീട് ഈ പ്രവർത്തനം വിപുലീകരിച്ച് പ്രതിവർഷം കുറഞ്ഞത് ആയിരം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുന്ന സംരംഭമായി മാറ്റി. അധ്യാപകരിൽനിന്ന് ലഭിക്കുന്ന അറിവിനുള്ള ഗുരുദക്ഷിണയായി പ്രകൃതിക്ക് വൃക്ഷത്തൈകൾ സമർപ്പിക്കുക എന്ന ആശയമാണ് ഈ പ്രവർത്തനത്തിന്റെ അടിസ്ഥാനം. 'ഗുരുദക്ഷിണയായി വൃക്ഷത്തൈ' എന്ന മാതൃകയ്ക്ക് മാതൃഭൂമി ഉൾപ്പെടെയുള്ള മാധ്യമങ്ങളും വാർത്താപ്രാധാന്യം നൽകിയിട്ടുണ്ട്. ജനസേവനം, വിദ്യാഭ്യാസം, കലാ-സാംസ്കാരിക പ്രവർത്തനം, മാധ്യമം, ജീവകാരുണ്യം തുടങ്ങി വിവിധ മേഖലകളിൽ സമൂഹത്തിന് മാതൃകാപരമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെയും ജനപ്രതിനിധികളെയും ആദരിക്കുന്നതിനായി ഡോ. എ.പി.ജെ. അബ്ദുൽ കലാം സ്റ്റഡി സെന്ററാണ് കേരളീയം പുരസ്‌കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നാടിന്റെ പുരോഗതിക്കും സാമൂഹിക ഉന്നമനത്തിനും സംഭാവനകൾ നൽകുന്നവരെ അംഗീകരിക്കുകയും അവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയായി ഉയർത്തിക്കാട്ടുകയുമാണ് പുരസ്‌കാരത്തിന്റെ ലക്ഷ്യം.

നവംബർ 1 ഞായറാഴ്ച വൈകുന്നേരം 4.30-ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ കാസ്ട്രോ പുല്ലംകുളത്തിന് പുരസ്‌കാരം സമ്മാനിച്ചു. എഴുപതാം കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും പങ്കെടുത്തു.

വൈക്കത്തുകാരൻ വൈക്കത്തുകാരനെ കാണൂ 👋
⚠️ Copyright Protected | അനുമതിയില്ലാതെ പകർത്തുന്നത് നിയമനടപടികൾക്ക് കാരണമാകും